കേന്ദ്ര സർക്കാർ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർധിപ്പിച്ചു. 2025-26 സാമ്പത്തിക വർഷത്തേക്കാണ് വർധനവ് പ്രാബല്യത്തിൽ വരിക. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിദിന വേതനം 346 രൂപയിൽ നിന്ന് 369 രൂപയാക്കി ഉയർത്തി. കേരളത്തിലെ തൊഴിലാളികൾക്ക് 23 രൂപയുടെ വർധനവാണ് ലഭിക്കുക. ഹരിയാനയിൽ 26 രൂപ വർധിപ്പിച്ചതോടെ ദിവസവേതനം 400 രൂപയിലെത്തി.
ഗ്രാമീണ വികസന മന്ത്രാലയമാണ് വേതന വർധനവ് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, നാഗാലാൻഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ 7 രൂപയാണ് വർധനവ്. ഒരു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് തൊഴിലുറപ്പുകാരുടെ ദിവസ വേതനം 400 രൂപയാകുന്നത്.
സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തിൽ 2 മുതൽ 7 ശതമാനം വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2005ലെ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി നിയമത്തിലെ സെക്ഷൻ ആറിലെ സബ് സെക്ഷൻ ഒന്ന് പ്രകാരമാണ് വേതന നിരക്കിൽ വർധനവ് വരുത്തിയത്. പ്രതിദിന വേതനനിരക്കിൽ 7 രൂപ മുതൽ 26 രൂപയുടെ വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
Story Highlights: The central government has increased MGNREGS wages, with Kerala workers receiving a Rs 23 raise to Rs 369 per day.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ