മുഖ്യമന്ത്രിക്കെതിരെ ‘കണ്‍വിന്‍സിങ് സ്റ്റാര്‍’ ട്രോളുമായി മാത്യു കുഴല്‍നാടന്‍

Anjana

Mathew Kuzhalnadan troll Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്‍വിന്‍സിങ് സ്റ്റാര്‍ മോഡല്‍ ട്രോളുമായി എംഎല്‍എ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ വൈറലായ കണ്‍വിന്‍സിങ് സ്റ്റാര്‍ ട്രോളുകളുടെ മാതൃകയില്‍ നടന്‍ സുരേഷ് കൃഷ്ണയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയാണ് മാത്യു കുഴല്‍നാടന്റെ ട്രോള്‍. ക്രിസ്ത്യന്‍ ബ്രദേഴ്‌സിലെ സുരേഷ് കൃഷ്ണയുടെ ട്രെന്‍ഡിങ് ഡയലോഗായ ‘പൊലീസിനെ നീ പറഞ്ഞ് മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം’ എന്നതിന് സമാനമായ ചില ഡയലോഗുകള്‍ മുഖ്യമന്ത്രിയുടെ ചിത്രത്തിന് അടിക്കുറിപ്പായി ചേര്‍ത്താണ് ട്രോള്‍.

മുഖ്യമന്ത്രിയുടെ രണ്ട് ചിത്രങ്ങളാണ് മാത്യു കുഴല്‍നാടന്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നില്‍ മുഖ്യമന്ത്രിയും കെ രാധാകൃഷ്ണനും നില്‍ക്കുന്നതും മറ്റൊന്നില്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നില്‍ക്കുന്നതും കാണാം. ‘നിങ്ങള്‍ ഡല്‍ഹിയില്‍ പോയി ഉന്നത പദവി വഹിക്ക്, ഞാന്‍ അവനെ മന്ത്രിയാക്കിയിട്ട് വരാം’ എന്നാണ് രാധാകൃഷ്ണനോട് മുഖ്യമന്ത്രി പറയുന്നതായി ട്രോളിലുള്ളത്. ‘നിങ്ങള്‍ ഇഡിയെ കൈകാര്യം ചെയ്യ്, ഞാന്‍ തൃശ്ശൂര്‍ ശരിയാക്കിയിട്ട് വരാം’ എന്ന് മോദിയോട് പറയുന്നതായുമാണ് ട്രോള്‍.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വക്താവ്: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചു

തൃശ്ശൂരില്‍ സിപിഐഎം- ബിജെപി ഡീലുണ്ടായെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്ന ആരോപണമാണ് മാത്യു ട്രോളിലൂടെയും ആവര്‍ത്തിക്കുന്നത്. ചേലക്കരയുടെ എംഎല്‍എയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനെ പാര്‍ലമെന്റിലേക്ക് അയച്ചത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്താന്‍ വേണ്ടിയാണെന്നും മാത്യു കുഴല്‍നാടന്‍ ട്രോളിലൂടെ ധ്വനിപ്പിക്കുന്നുണ്ട്. മാത്യു കുഴല്‍നാടന്റെ ട്രോള്‍ ഫേസ്ബുക്കില്‍ ചുരുങ്ങിയ നേരം കൊണ്ട് തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Story Highlights: MLA Mathew Kuzhalnadan shares viral ‘Convincing Star’ troll against CM Pinarayi Vijayan, hinting at BJP alliance

Related Posts
മുഖ്യമന്ത്രി സ്ഥാനം ചർച്ചയ്ക്ക് സമയമല്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രമേശ് ചെന്നിത്തല
Ramesh Chennithala local elections

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇപ്പോൾ സമയമല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. Read more

രമേശ് ചെന്നിത്തല പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ; രാഷ്ട്രീയ നീക്കങ്ങൾ സജീവം
Ramesh Chennithala Jamia Nooriya conference

രമേശ് ചെന്നിത്തല പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നു. എൻ.എസ്.എസ്., എസ്.എൻ.ഡി.പി. Read more

  എൻ. പ്രശാന്ത് ഐഎഎസ് സസ്പെൻഷൻ ചോദ്യം ചെയ്യുന്നു; ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി
പെരിയ ഇരട്ട കൊലപാതകം: കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ കുടുംബങ്ങൾ
Periya double murder appeal

പെരിയ ഇരട്ട കൊലപാതക കേസിൽ കോടതി വിധിക്കെതിരെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾ Read more

മുസ്ലിം ലീഗ് വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങി: മലപ്പുറം സിപിഐഎം സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം
Pinarayi Vijayan Muslim League criticism

മലപ്പുറം സിപിഐഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം ലീഗിനെതിരെ കടുത്ത Read more

ജെസിഐ ഔട്ട്സ്റ്റാൻഡിംഗ് യങ് ഇന്ത്യൻ പുരസ്കാരം ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക്
Chandy Oommen JCI Award

ജൂനിയർ ചേംബർ ഓഫ് ഇന്ത്യയുടെ ഔട്ട്സ്റ്റാൻഡിംഗ് യങ് പേഴ്സൺ ഇന്ത്യൻ പുരസ്കാരം അഡ്വ. Read more

  സനാതന ധർമ്മ പരാമർശം: മുഖ്യമന്ത്രിക്കെതിരെ ബിജെപി, പിന്തുണയുമായി കോൺഗ്രസ്
സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി.പി. അനിൽ; മതനിരപേക്ഷത ഉയർത്തിപ്പിടിക്കുമെന്ന് പ്രഖ്യാപനം
CPI(M) Malappuram district secretary

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി.പി. അനിലിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. താനൂരിൽ നടന്ന Read more

യു പ്രതിഭയുടെ മകന്റെ കേസ്: ന്യായീകരിക്കുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ
Saji Cherian U Prathibha son case

കായംകുളത്തെ സംഭവത്തിൽ താൻ ന്യായീകരിക്കുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ Read more

പെരിയ ഇരട്ടക്കൊല: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 4 പേർക്ക് 5 വർഷം തടവ്
Periya double murder case

പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ കോടതി ശിക്ഷ വിധിച്ചു. പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും Read more

കേരളത്തിന് ഭരണമാറ്റം അനിവാര്യം: കെ സി വേണുഗോപാൽ
KC Venugopal Kerala government change

കേരളത്തിന് ഭരണമാറ്റം അനിവാര്യമാണെന്ന് കെ സി വേണുഗോപാൽ എംപി പറഞ്ഞു. രണ്ടാം പിണറായി Read more

Leave a Comment