Latest Malayalam News | Nivadaily

Sthree Sakthi Lottery

സ്ത്രീ ശക്തി SS 489 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ

നിവ ലേഖകൻ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS 489 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. SX 649740 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

Plus Two Students Attack

പോത്തൻകോട് ശാസ്തവട്ടത്ത് പ്ലസ് ടു വിദ്യാർത്ഥികൾ വീട് കയറി ആക്രമിച്ചു; ഒരാൾക്ക് പരിക്ക്

നിവ ലേഖകൻ

ചേങ്കോട്ടുകോണം ശാസ്തവട്ടത്ത് ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികൾ വീട് കയറി അക്രമം നടത്തി. തുണ്ടത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി അഭയ് (17) ന് പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു, ഇതിന്റെ തുടർച്ചയായിട്ടാണ് രാത്രിയിൽ വീട് കയറി ആക്രമണം ഉണ്ടായത്. പരിക്കേറ്റ അഭയ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

Sabarimala gold fraud case

ശബരിമല സ്വർണ്ണക്കൊള്ള: അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാറിന് സസ്പെൻഷൻ

നിവ ലേഖകൻ

ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ കെ. സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം എടുത്തത്. പ്രതി പട്ടികയിൽ സുനിൽ കുമാറിന്റെ പേര് വന്നതോടെയാണ് നടപടി.

medical college death

സർക്കാർ മെഡിക്കൽ കോളജ് ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

നിവ ലേഖകൻ

തമിഴ്നാട് വിഴുപ്പുറം സർക്കാർ മെഡിക്കൽ കോളജ് ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്രസവ വാർഡിന് സമീപമുള്ള ശുചിമുറിയിലാണ് മൃതദേഹം കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി കടന്നുകളഞ്ഞതാണെന്നാണ് പൊലീസിന്റെ നിഗമനം.

Ananthu Aji suicide

അനന്തു അജിയുടെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു

നിവ ലേഖകൻ

ആർഎസ്എസ് പ്രവർത്തകൻ അനന്തു അജിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തുന്നത്. എഫ്ഐആറിൽനിന്ന് ആർഎസ്എസിനെ ഒഴിവാക്കിയതിനെതിരെ എഐസിസി സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ്.

Taliban New Delhi reception

താലിബാൻ നേതാവിന് സ്വീകരണം നൽകിയതിൽ ലജ്ജ തോന്നുന്നുവെന്ന് ജാവേദ് അഖ്തർ

നിവ ലേഖകൻ

താലിബാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖിക്ക് ന്യൂഡൽഹിയിൽ ലഭിച്ച സ്വീകരണത്തിനെതിരെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അഖ്തർ രംഗത്ത്. ഭീകരവാദത്തിനെതിരെ പ്രസംഗിക്കുന്നവർ തന്നെ ഭീകരസംഘടനയുടെ പ്രതിനിധിയെ സ്വീകരിക്കുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും നിരോധിച്ചവരെ ആദരിക്കുന്നതിൽ ദിയോബന്ധിനും ലജ്ജിക്കാമെന്നും അഖ്തർ കൂട്ടിച്ചേർത്തു.

gold rate kerala

സ്വർണവിലയിൽ ഉച്ചയോടെ ഇടിവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാം

നിവ ലേഖകൻ

ഇന്ന് രാവിലെ സ്വർണവിലയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. പിന്നീട് ഉച്ചയോടെ വിലയിൽ 1,200 രൂപയുടെ കുറവുണ്ടായി. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 11,645 രൂപയാണ്.

Youth Congress President

യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമനം: കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകാൻ സാധ്യത

നിവ ലേഖകൻ

തൃശ്ശൂർ സ്വദേശി ഒ.ജി. ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകാൻ സാധ്യത. തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ അബിൻ വർക്കിയെ പരിഗണിക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്. ഈ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഗ്രൂപ്പ് പോര് ശക്തമാകാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ.

KSEB officials action

ഹരിപ്പാട് വീട്ടമ്മയുടെ മരണത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത

നിവ ലേഖകൻ

ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ട്. അപകടം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന് ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ തന്നെ മന്ത്രിക്ക് കൈമാറും.

Shafi Parambil Attack

ഷാഫി പറമ്പിലിനെതിരായ അതിക്രമം; സി.പി.ഐ.എമ്മിന് ഗൂഢാലോചനയെന്ന് കെ.പ്രവീൺ കുമാർ

നിവ ലേഖകൻ

ഷാഫി പറമ്പിലിനെതിരായ പോലീസ് അതിക്രമത്തിൽ സി.പി.ഐ.എം ഗതി മാറ്റാൻ ശ്രമിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ. സ്ഫോടക വസ്തു എറിഞ്ഞത് പൊലീസാണെന്നും പിന്നിൽ സി.പി.ഐ.എമ്മിന്റെ തിരക്കഥയാണെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ ഷാഫിയെ ആക്രമിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ റൂറൽ എസ്.പി.യുടെ വീടിന് മുന്നിൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Fireman dies

പ്രാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് അഗ്നിശമന സേനാംഗം മരിച്ചു

നിവ ലേഖകൻ

മഹാരാഷ്ട്രയിലെ താനെയിൽ ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേനാംഗം ഷോക്കേറ്റ് മരിച്ചു. 28 വയസ്സുള്ള ഉത്സവ് പാട്ടിലാണ് മരിച്ചത്. സംഭവത്തിൽ പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ചികിത്സയിലാണ്.

Fish trader attack

കൊല്ലത്ത് വില കുറച്ച് മീൻ വിറ്റതിന് വ്യാപാരിക്ക് മർദ്ദനം; പോലീസ് അന്വേഷണം ആരംഭിച്ചു

നിവ ലേഖകൻ

കൊല്ലം ഭരണിക്കാവില് കുറഞ്ഞ വിലയ്ക്ക് മീന് വിറ്റതിന് വ്യാപാരിക്ക് മര്ദനമേറ്റു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. സമീപത്തെ കടകളേക്കാള് കുറഞ്ഞ വിലയ്ക്ക് മീന് വിറ്റതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് സൂചന.