Latest Malayalam News | Nivadaily

Ukraine war

യുക്രെയ്ൻ യുദ്ധം: ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു

നിവ ലേഖകൻ

യുക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിനായി ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ചർച്ചകൾ നടക്കും. ഇതിന് മുന്നോടിയായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.

Sabarimala gold fraud

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന്റെ രാജി എൻഎസ്എസ് എഴുതി വാങ്ങി

നിവ ലേഖകൻ

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട മുരാരി ബാബുവിന്റെ രാജി എൻഎസ്എസ് എഴുതി വാങ്ങി. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ആവശ്യപ്രകാരമാണ് രാജി എഴുതി വാങ്ങിയത്. വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിന്റെ തെളിവ് ട്വന്റിഫോറിന് ലഭിച്ചിരുന്നു.

Virat Kohli Rohit Sharma

ഓസ്ട്രേലിയയിൽ കോഹ്ലിക്കും രോഹിത്തിനും പാക് ആരാധകരുടെ സ്വീകരണം

നിവ ലേഖകൻ

ഓസ്ട്രേലിയയിൽ എത്തിയ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും പാക് ആരാധകർ ആഘോഷിച്ചു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്ക് വേണ്ടി പെർത്തിൽ എത്തിയപ്പോഴാണ് ഇരുവരുടെയും ഓട്ടോഗ്രാഫ് പാക് ഫാൻസ് വാങ്ങിയത്. കറാച്ചി സ്വദേശിയായ സാഹില് ആർ സി ബി ആരാധകനാണ്.

Paliyekkara toll collection

പാലിയേക്കരയിൽ ടോൾ പിരിവിന് അനുമതി: ഹൈക്കോടതിയുടെ നിർണ്ണായക വിധി

നിവ ലേഖകൻ

പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകി. 71 ദിവസത്തെ വിലക്കിന് ശേഷമാണ് കോടതിയുടെ ഈ ഉത്തരവ്. ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ടോൾ നിരക്ക് കുറയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചെങ്കിലും നിരക്ക് കുറയ്ക്കാൻ സാധിക്കില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്.

Dalit Lynching Raebareli

റായ്ബറേലിയിലെ ആൾക്കൂട്ടക്കൊല: രാഹുൽ ഗാന്ധിയെ കാണാൻ വിസമ്മതിച്ച് ദളിത് യുവാവിന്റെ കുടുംബം

നിവ ലേഖകൻ

റായ്ബറേലിയിൽ ആൾക്കൂട്ട കൊലക്കിരയായ ദളിത് യുവാവിന്റെ കുടുംബം രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു. കുടുംബത്തിന് വേണ്ടതെല്ലാം യോഗി ആദിത്യനാഥ് സർക്കാർ ചെയ്യുന്നുണ്ടെന്ന് കുടുംബം വ്യക്തമാക്കി. ദളിതർക്കെതിരായ അതിക്രമങ്ങളിൽ കോൺഗ്രസ് ശക്തമായ നിലപാട് എടുക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

Ouseppachan BJP Stage

ബിജെപി വേദിയിൽ ഔസേപ്പച്ചൻ; വികസന സന്ദേശയാത്രയിൽ പങ്കുചേർന്ന് സംഗീത സംവിധായകൻ

നിവ ലേഖകൻ

സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ എത്തിയത് ശ്രദ്ധേയമായി. ബിജെപിയുടെ വികസന സന്ദേശ യാത്രയുടെ തൃശൂരിലെ ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹം പങ്കെടുത്തത്. ഭാരതം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു നിൽക്കുന്ന രാജ്യമാണെന്നും രാജ്യത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

UPI transaction recovery

യുപിഐയിൽ അബദ്ധം പറ്റിയാൽ പണം തിരിച്ചെടുക്കാൻ എളുപ്പവഴികൾ

നിവ ലേഖകൻ

യുപിഐ ഉപയോഗിച്ച് പണം അയക്കുമ്പോൾ അബദ്ധം പറ്റിയാൽ അത് എങ്ങനെ തിരിച്ചെടുക്കാമെന്ന് നോക്കാം. തെളിവുകൾ സൂക്ഷിക്കുകയും കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയും ചെയ്യുക. തെളിവുകൾ ശരിയാണെങ്കിൽ പണം തിരികെ ലഭിക്കും.

Hijab Row

ശിരോവസ്ത്ര വിവാദം: നിലപാടിൽ ഉറച്ച് സെന്റ് റീത്താസ് പബ്ലിക് സ്കൂൾ; പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് പ്രിൻസിപ്പൽ

നിവ ലേഖകൻ

കൊച്ചി പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്കൂൾ ശിരോവസ്ത്ര വിവാദത്തിൽ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. സ്കൂളിലെ നിയമങ്ങൾ പാലിച്ചാൽ വിദ്യാർത്ഥിനിയെ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിഷയത്തിൽ ഇടപെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർക്ക് സ്കൂൾ പ്രിൻസിപ്പൽ നന്ദി പറഞ്ഞു.

Sabarimala temple opening

ശബരിമല നട ഇന്ന് തുറക്കും; തുലാമാസ പൂജകള്ക്ക് തുടക്കം

നിവ ലേഖകൻ

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചുമണിക്കാണ് നട തുറക്കുന്നത്. നാളെ രാവിലെ അഞ്ചു മണി മുതൽ ഭക്തർക്ക് ദർശനം ആരംഭിക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും.

Kerala gold price

സ്വർണവില കുതിക്കുന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ!

നിവ ലേഖകൻ

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപയാണ്. ഇതോടെ പവന് 97,360 രൂപയായി. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.

ABVP leaders arrested

വസ്ത്രം മാറുന്നത് ഒളിക്യാമറയിൽ പകർത്തി; എബിവിപി നേതാക്കൾ അറസ്റ്റിൽ

നിവ ലേഖകൻ

മധ്യപ്രദേശിലെ മന്ദ്സോറില് വിദ്യാര്ഥിനികള് വസ്ത്രം മാറുന്നത് ഒളിച്ചിരുന്ന് ചിത്രീകരിച്ച മൂന്ന് എബിവിപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോളേജ് കലോത്സവത്തിനിടെയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

KSRTC driver transfer

പ്ലാസ്റ്റിക് കുപ്പി: ഡ്രൈവറെ മാറ്റിയ മന്ത്രിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി

നിവ ലേഖകൻ

ബസ്സിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവത്തിൽ ഗതാഗത മന്ത്രിക്കും കെഎസ്ആർടിസിക്കും ഹൈക്കോടതിയുടെ വലിയ തിരിച്ചടി. മന്ത്രി കെ.ബി.ഗണേഷ് കുമാറിൻ്റെ ഇടപെടലിനെ തുടർന്ന് ഡ്രൈവർ ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഈ നടപടി.