Latest Malayalam News | Nivadaily

Vandana Das murder case

ഡോക്ടർ വന്ദന കൊലക്കേസ്: വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദേശം

നിവ ലേഖകൻ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദേശം നൽകി. വിചാരണ പൂർത്തിയാക്കാൻ എടുക്കുന്ന സമയം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ 31ന് വീണ്ടും പരിഗണിക്കും.

local body election

തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങി സിപിഐഎം; സ്ഥാനാർത്ഥി നിർണയം നവംബർ 5ന്കം

നിവ ലേഖകൻ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് സി.പി.ഐ.എം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സ്ഥാനാർത്ഥി നിർണയം നവംബർ 5-നകം പൂർത്തിയാക്കാൻ പാർട്ടി ജില്ലാ കമ്മിറ്റികൾക്ക് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പിൽ മറ്റു പാർട്ടികളും തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിനുള്ള പ്രധാന മാനദണ്ഡം വിജയസാധ്യതയായിരിക്കണം.

Masappadi Case

മാസപ്പടി കേസ്: സി.ബി.ഐ. അന്വേഷണ ഹർജിയിൽ നിന്നും ഹൈക്കോടതി ജഡ്ജി പിന്മാറി

നിവ ലേഖകൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. എം. ശ്യാംകുമാർ പിന്മാറി. ജഡ്ജി പിന്മാറിയതിൻ്റെ കാരണം വ്യക്തമല്ല. ഈ കേസ് ഇപ്പോൾ ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്

Fresh Cut Conflict

താമരശ്ശേരി ഫ്രഷ് കട്ട് കേസ്: എസ്ഡിപിഐ പ്രാദേശിക നേതാവ് അറസ്റ്റിൽ

നിവ ലേഖകൻ

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി സ്വദേശി അമ്പാടൻ അൻസാറാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി ഉയർന്നു.

Fresh Cut issue

കട്ടിപ്പാറ മാലിന്യ സംസ്കരണ കേന്ദ്രം ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ, കേന്ദ്രം താൽക്കാലികമായി അടച്ചു

നിവ ലേഖകൻ

താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രം ആക്രമിച്ച കേസിൽ എസ് ഡി പി ഐ നേതാവ് അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. മാലിന്യ സംസ്കരണ കേന്ദ്രം താൽക്കാലികമായി അടച്ചിടാൻ ജില്ലാ കളക്ടർ വിളിച്ച സർവകക്ഷിയോഗത്തിൽ തീരുമാനമായി.

Kerala election schemes

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ച് പിണറായി സർക്കാർ; ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള നീക്കം

നിവ ലേഖകൻ

സംസ്ഥാനത്ത് ഭരണത്തുടർച്ച ലക്ഷ്യമിട്ട് പിണറായി സർക്കാർ വലിയ പദ്ധതികളുമായി മുന്നോട്ട്. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തി. ആശാ വർക്കർമാരുടെ ഓണറേറിയവും വർദ്ധിപ്പിച്ചു.

Excise Seized Tobacco Products

തിരുവല്ലയിൽ ഒന്നര ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; യുവാവ് അറസ്റ്റിൽ

നിവ ലേഖകൻ

പത്തനംതിട്ട തിരുവല്ലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വാടകക്കെടുത്ത വീട്ടിൽ മൊത്തമായി പുകയില ഉത്പന്നങ്ങൾ വിറ്റിരുന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി പ്രവീൺ പ്രസാദ് ആണ് അറസ്റ്റിലായത്.

Hospital Administration Admission

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ: സ്പോട്ട് അലോട്ട്മെൻ്റ് നവംബർ 1-ന്

നിവ ലേഖകൻ

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ പിജി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഒരു അവസരം കൂടി. 2025-26 വർഷത്തെ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള അവസാനഘട്ട സ്പോട്ട് അലോട്ട്മെൻ്റ് നവംബർ 1-ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെൻ്ററുകളിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് രാവിലെ 11 മണിക്കകം എൽ.ബി.എസിൻ്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെൻ്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

election stunt

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് സ്റ്റണ്ട്; രൂക്ഷ വിമർശനവുമായി ചെന്നിത്തല

നിവ ലേഖകൻ

മുഖ്യമന്ത്രി പിണറായി വിജയൻെറ പ്രഖ്യാപനങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പ്രഖ്യാപനങ്ങൾ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ഇത് നടപ്പാക്കേണ്ടത് അടുത്ത സർക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു. പി.എം. ശ്രീ പദ്ധതിയിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാരയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

welfare pension hike

ക്ഷേമ പെൻഷൻ വർധനവിൽ ധനവകുപ്പിന് ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

നിവ ലേഖകൻ

ക്ഷേമ പെൻഷൻ വർധന ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതിന് ധനവകുപ്പിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. നവംബർ 1 മുതൽ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന് ആക്ഷേപം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്താതെ പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Kerala State Film Awards

മികച്ച നടൻ ആര്? മമ്മൂട്ടിയോ മോഹൻലാലോ അതോ ആസിഫ് അലിയോ? സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾ

നിവ ലേഖകൻ

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് ആര് നേടുമെന്ന ചർച്ചകൾ സജീവമാകുന്നു. മമ്മൂട്ടി, ആസിഫ് അലി, മോഹൻലാൽ, വിജയരാഘവൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. ഇതിൽ മമ്മൂട്ടിയോ മോഹൻലാലോ ആറാമത്തെ മികച്ച നടനുള്ള പുരസ്കാരം നേടുമോ എന്നും ഉറ്റുനോക്കുന്നു.

Under-19 T20 Championship

അണ്ടർ 19 ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി

നിവ ലേഖകൻ

വുമൺസ് അണ്ടർ 19 ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളം മഹാരാഷ്ട്രയോട് തോൽവി ഏറ്റുവാങ്ങി. എട്ട് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. ആദ്യ ബാറ്റിംഗ് നേടിയ കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് മാത്രമാണ് നേടിയത്.