Latest Malayalam News | Nivadaily

Google Pixel 9a

ഗൂഗിൾ പിക്സൽ 9എ ഇന്ത്യയിൽ; വില 49,999 രൂപ

നിവ ലേഖകൻ

ഗൂഗിളിന്റെ പുതിയ സ്മാർട്ട്ഫോൺ പിക്സൽ 9എ ഇന്ത്യൻ വിപണിയിൽ എത്തി. 49,999 രൂപയാണ് വില. 48MP പ്രധാന കാമറ, 13MP അൾട്രാവൈഡ് കാമറ, AI ഫീച്ചറുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.

Empuraan box office collection

എമ്പുരാൻ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചു; 30 ദിവസം കൊണ്ട് 325 കോടി

നിവ ലേഖകൻ

മോഹൻലാൽ നായകനായ എമ്പുരാൻ 30 ദിവസം കൊണ്ട് 325 കോടി നേടി ചരിത്രം സൃഷ്ടിച്ചു. മലയാളത്തിൽ നിന്ന് 300 കോടി ക്ലബിൽ എത്തുന്ന ആദ്യ ചിത്രമാണിത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 27നാണ് റിലീസ് ചെയ്തത്.

Shine Tom Chacko arrest

ലഹരിമരുന്ന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

നിവ ലേഖകൻ

എറണാകുളത്ത് ലഹരിമരുന്ന് ഉപയോഗ കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായി. ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയതിനെ തുടർന്ന് പോലീസ് നടനെ ചോദ്യം ചെയ്തിരുന്നു. നഗരത്തിലെ പ്രധാന ലഹരിമരുന്ന് കച്ചവടക്കാരനായ സജീറിനെ പരിചയമുണ്ടെന്ന് ഷൈൻ സമ്മതിച്ചിട്ടുണ്ട്.

Shine Tom Chacko arrest

ലഹരിമരുന്ന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

നിവ ലേഖകൻ

നടൻ ഷൈൻ ടോം ചാക്കോയെ ലഹരിമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. എൻഡിപിഎസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Shine Tom Chacko arrest

ഷൈൻ ടോം ചാക്കോയ്ക്കെതിരെ എൻഡിപിഎസ് കേസ്; അറസ്റ്റ് രേഖപ്പെടുത്തും

നിവ ലേഖകൻ

ഷൈൻ ടോം ചാക്കോയ്ക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ്. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. ഹോട്ടലിൽ നടന്ന റെയ്ഡിനിടെ ഇറങ്ങിയോടിയതിനെ തുടർന്നാണ് നടപടി.

Shine Tom Chacko arrest

ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ; ലഹരിമരുന്ന് കേസിൽ രണ്ടാം തവണ

നിവ ലേഖകൻ

ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. NDPS 27/ 29 വകുപ്പ് പ്രകാരം ലഹരിവിരുദ്ധ നിയമം ചുമത്തിയാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തുക. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Team Vikasita Kerala

ടീം വികസിത കേരളവുമായി ബിജെപി; 30 ജില്ലകളിൽ കൺവെൻഷൻ

നിവ ലേഖകൻ

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ട് ടീം വികസിത കേരളം എന്ന പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുതിയ രാഷ്ട്രീയ കാമ്പയിൻ ആരംഭിക്കുന്നു. 30 സംഘടനാ ജില്ലകളിലായി കൺവെൻഷനുകൾ സംഘടിപ്പിക്കും. തിങ്കളാഴ്ച മുതൽ മെയ് 10 വരെയാണ് കൺവെൻഷനുകൾ നടക്കുക.

Madhya Pradesh teacher alcohol

വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു

നിവ ലേഖകൻ

മധ്യപ്രദേശിലെ കട്നിയിലെ ഒരു സർക്കാർ സ്കൂളിൽ അധ്യാപകൻ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ സംഭവം വിവാദമായി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു. ലാൽ നവീൻ പ്രതാപ് സിംഗ് എന്ന അധ്യാപകനാണ് വിദ്യാർത്ഥികൾക്ക് മദ്യം നൽകിയത്.

ASHA workers retirement

ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം ഉയർത്തിയ ഉത്തരവ് മരവിപ്പിച്ചു

നിവ ലേഖകൻ

ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 ആക്കി ഉയർത്തിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. സമരം ശക്തമായി തുടരുന്നു.

Jismol Funeral

ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്; കൂടുതൽ വകുപ്പുകൾ ചുമത്താൻ പോലീസ്

നിവ ലേഖകൻ

കോട്ടയം നീറിക്കാട് ജിസ്മോളുടെയും രണ്ട് മക്കളുടെയും സംസ്കാരം ഇന്ന്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ പൊതുദർശനത്തിനു ശേഷം മുത്തോലിയിലെ തറവാട്ടു വീട്ടിലേക്ക് കൊണ്ടുവന്നു. പാലാ പൈങ്ങുളം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ വൈകുന്നേരം 3 മണിക്കാണ് സംസ്കാരം.

Gurugram Hospital Assault

എയർ ഹോസ്റ്റസിനെ ഐസിയുവിൽ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

നിവ ലേഖകൻ

ഗുരുഗ്രാമിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവെ എയർ ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം. ആശുപത്രി ജീവനക്കാരനായ ദീപകിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ ആറിന് നടന്ന സംഭവത്തിൽ ഏപ്രിൽ 13നാണ് പരാതി നൽകിയത്.

Shine Tom Chacko drug test

ഷൈൻ ടോം ചാക്കോയ്ക്ക് വൈദ്യപരിശോധന; ലഹരി ഉപയോഗം നിഷേധിച്ച് നടൻ

നിവ ലേഖകൻ

ലഹരിമരുന്ന് പരിശോധനയ്ക്ക് വിധേയനാക്കാൻ പോലീസ് തീരുമാനിച്ച ഷൈൻ ടോം ചാക്കോ, ലഹരി ഉപയോഗവും കച്ചവടക്കാരുമായുള്ള ബന്ധവും നിഷേധിച്ചു. സിനിമാ മേഖലയിൽ ശത്രുക്കളുണ്ടെന്നും തന്റെ വളർച്ച ഇഷ്ടപ്പെടാത്തവരാണ് അവരെന്നും ഷൈൻ പോലീസിനോട് പറഞ്ഞു. ഗുണ്ടകളെന്ന് കരുതി പേടിച്ചാണ് ഡാൻസാഫ് സംഘം എത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ഓടിയതെന്നും ഷൈൻ മൊഴി നൽകി.