Latest Malayalam News | Nivadaily

അഹമ്മദാബാദ് വിമാനാപകടം: മരിച്ചവരുടെ കുടുംബത്തിന് എയർ ഇന്ത്യയുടെ ധനസഹായം
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എയർ ഇന്ത്യ 25 ലക്ഷം രൂപയുടെ ഇടക്കാല ധനസഹായം നൽകും. നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്ക് പുറമെയാണിത്. വ്യോമസുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും എയർ ഇന്ത്യ അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മഴ; എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോടും നാശനഷ്ടം
സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. എറണാകുളം കാക്കനാട് സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. കോഴിക്കോട് മാങ്കാവ് ഇരുനില കെട്ടിടം തകർന്നു വീണു, ആളപായമില്ല.

അഴീക്കൽ തീരത്ത് അപകടം: കപ്പലിലെ കണ്ടെയ്നറുകൾ കേരള തീരത്ത് അടിയാൻ സാധ്യത, ജാഗ്രതാ നിർദ്ദേശം
അഴീക്കൽ തുറമുഖത്തിന് സമീപം തീപിടിച്ച വാൻ ഹായ് 503 ചരക്ക് കപ്പലിലെ കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്. ജൂൺ 16, 18 തീയതികളിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരങ്ങളിൽ കണ്ടെയ്നറുകൾ എത്താൻ സാധ്യതയുണ്ട്. കണ്ടെയ്നറുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ 112ൽ വിളിച്ച് വിവരം അറിയിക്കുക.

പ്രാർത്ഥനയുടെ മറവിൽ പീഡനം; പ്രതിയെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തു
പ്രാർത്ഥനയുടെ മറവിൽ പീഡനം നടത്തിയ കേസിൽ പ്രതി അറസ്റ്റിലായി. എളമക്കര പൊലീസ് ബാബു ജോസഫ് എന്നയാളെ അറസ്റ്റ് ചെയ്തു. യുവതിയുടെ കയ്യിൽ നിന്നും പ്രാർത്ഥനയുടെ ആവശ്യങ്ങൾക്കായി 4 ലക്ഷം രൂപ വരെ വാങ്ങി, പിന്നീട് മർദിച്ചുവെന്നും പരാതിയിൽ പറയുന്നു.

ചാലക്കുടിയിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് രോഗി മരിച്ചു; അന്വേഷണം ആരംഭിച്ചു
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്ക് അനസ്തേഷ്യ നൽകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ഉണ്ടായി. സംഭവത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റി നിർത്താൻ തീരുമാനിച്ചു. ആരോഗ്യവകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിൽ തുടർ നടപടി എടുക്കും.

മാർക്രം അത്ഭുതപ്പെടുത്തുന്നു; കോഹ്ലിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി ആരാധകർ
ലോക ടെസ്റ്റ് കിരീടം ദക്ഷിണാഫ്രിക്ക നേടിയപ്പോൾ ഐഡൻ മാർക്രമിനെക്കുറിച്ചുള്ള വിരാട് കോഹ്ലിയുടെ പഴയ പ്രശംസ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 2018-ൽ കേപ് ടൗൺ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ 84 റൺസ് നേടിയപ്പോൾ കോഹ്ലി മാർക്രമിനെ അഭിനന്ദിച്ചിരുന്നു. ഐസിസി ടൂർണമെൻ്റ് ഫൈനലിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരം എന്ന റെക്കോർഡും മാർക്രം സ്വന്തമാക്കി.

ഇസ്രായേലിനെ സഹായിച്ചാൽ തിരിച്ചടി; അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും മുന്നറിയിപ്പുമായി ഇറാൻ
ഇസ്രായേലിനെ സഹായിക്കുന്ന രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേലിനെതിരായ ഇറാന്റെ ആക്രമണങ്ങൾ തടയാൻ ശ്രമിച്ചാൽ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

ഇസ്രായേൽ-ഇറാൻ സംഘർഷം; യുഎൻ സമ്മേളനം മാറ്റിവെച്ചു
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് പലസ്തീൻ വിഷയത്തിൽ യുഎൻ നടത്താനിരുന്ന സമ്മേളനം മാറ്റിവെച്ചു. ഇസ്രായേലിനെ സഹായിച്ചാൽ അമേരിക്ക, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക താവളങ്ങൾ ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. മിസൈൽ ആക്രമണം തുടർന്നാൽ ടെഹ്റാൻ കത്തുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് വ്യക്തമാക്കി.

ഡിജിസിഎ നിർദ്ദേശം: എയർ ഇന്ത്യ വിമാനങ്ങളിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കി
ഡിജിസിഎയുടെ നിർദ്ദേശത്തെ തുടർന്ന് എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്തി. 9 വിമാനങ്ങളിലാണ് ആദ്യഘട്ടത്തിൽ പരിശോധന പൂർത്തിയാക്കിയത്. ബാക്കിയുള്ള 24 വിമാനങ്ങളിലും ഉടൻ പരിശോധന പൂർത്തിയാക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

ക്രിക്കറ്റ് ലോകം കീഴടക്കി ദക്ഷിണാഫ്രിക്ക; ഓസ്ട്രേലിയയെ തകർത്ത് ടെസ്റ്റ് ചാമ്പ്യൻമാർ
ലോർഡ്സിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക ടെസ്റ്റ് കിരീടം നേടി. ഓപ്പണർ ഐഡൻ മാർക്രം 136 റൺസ് നേടി ടീമിന് മികച്ച തുടക്കം നൽകി. ക്യാപ്റ്റൻ ടെംബ ബാവുമ 66 റൺസുമായി മികച്ച പിന്തുണ നൽകി.

പെൺവാണിഭ കേസ്: പ്രതിയായ പൊലീസുകാരന്റെ പാസ്പോർർട്ട് പിടിച്ചെടുത്തു
കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേസിൽ പ്രതിയായ പൊലീസ് ഡ്രൈവർ ഷൈജിത്തിന്റെ പാസ്പോർട്ട് പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാസ്പോർട്ട് കണ്ടെത്തിയത്. നിലവിൽ കേസിൽ പ്രതികളായ രണ്ടു പൊലിസുകാരും ഒളിവിലാണ്.

ക്ലബ് ഫുട്ബോൾ ലോകകപ്പിന് നാളെ യുഎസിൽ തുടക്കം; സൂപ്പർ താരങ്ങൾ കളിക്കളത്തിൽ
ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകരുന്ന ക്ലബ് ഫുട്ബോൾ ലോകകപ്പിന് നാളെ യുഎസ്സിൽ തുടക്കമാകും. ലയണൽ മെസ്സിയുടെ ഇൻ്റർ മയാമിയും ഈജിപ്ഷ്യൻ ക്ലബ്ബ് അൽ അഹ്ലിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ടൂർണമെൻ്റ് ഒരു മാസം നീണ്ടുനിൽക്കുന്നതാണ്.