പിരപ്പൻകോട്(തിരുവനന്തപുരം): കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ 4 പേർക്ക് പരുക്കേറ്റു. കൊല്ലം സ്വദേശി ഷിനു മാത്യു(45), പത്തനാപുരം സ്വദേശികളായ റോസമ്മ(62), ലിജു സിനു(41), പാപ്പച്ചൻ(70) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് എംസി റോഡിൽ പിരപ്പൻകോടിനു സമീപം പാലവിളയിൽ ആയിരുന്നു അപകടം.
ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ സഞ്ചരിച്ചിരുന്നവർ തിരുവനന്തപുരത്ത് ആശുപത്രി ചികിത്സ കഴിഞ്ഞു മടങ്ങുകയായിരുന്നു. അപകടത്തിൽ കാന്റെ മുൻ വശം പൂർണമായും തകർന്നു. പരുക്കേറ്റവരെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: Four injured in KSRTC bus-car collision near Pirappancode, Thiruvananthapuram.