കോട്ടയം കുറവിലങ്ങാട് ഇലയ്ക്കാട് ബാങ്ക് ജംഗ്ഷനിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പഞ്ചായത്ത് കിണറിനു സമീപം സംശയകരമായ സാഹചര്യത്തിൽ നിന്നിരുന്ന ജിതിനെ, ജോൺസൺ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. ലഹരിമരുന്ന് കേസുകളിൽ പ്രതിയായ ജിതിൻ, ജോൺസണെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു.
കിണറ്റിൽ വീണ ജോൺസണെ നാട്ടുകാർ കയർ ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മരങ്ങാട്ടുപള്ളി പൊലീസും പാലായിൽ നിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി വല ഉപയോഗിച്ചാണ് ജോൺസണെ രക്ഷപ്പെടുത്തിയത്. കഞ്ചാവ് ലഹരിയിലായിരുന്ന ജിതിൻ, ഡ്രൈവറായ ജോൺസണെ കിണറ്റിൽ തള്ളിയിട്ട കേസിലാണ് അറസ്റ്റിലായത്.
ചാലക്കുടിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി ജിതിനെ മരങ്ങാട്ടുപള്ളി പൊലീസ് പിടികൂടി. കല്ലോലിൽ ജോൺസൺ കെ ജെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സാധനങ്ങൾ വാങ്ങാനിറങ്ങിയതായിരുന്നു. നിരവധി ലഹരി കേസുകളിൽ പ്രതിയാണ് ജിതിൻ.
Story Highlights: A man in Kottayam was arrested for pushing another man into a well under the influence of cannabis.