തിരുവനന്തപുരം◾ 2026 ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസ്സാകും. ഈ ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷം വരെ കൂടി മാത്രമേ അഞ്ച് വയസ്സുകാർക്ക് പ്രവേശനം അനുവദിക്കൂ. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേരളത്തിലും പരിഷ്കരണം സാധ്യമാകുന്നത്.
ഒന്നാം ക്ലാസ്സിൽ ചേരാനുള്ള കുറഞ്ഞ പ്രായം ആറ് വയസ്സാക്കിയത് നടപ്പിലാക്കണമെന്ന് 2022 മുതൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം എല്ലാ വർഷവും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കത്തയക്കുന്നുണ്ട്. എന്നാൽ മൂന്ന് വയസ്സ് മുതൽ പ്രീപ്രൈമറി വിദ്യാഭ്യാ സമ്പ്രദായം നിലവിലുള്ള കേരളത്തിൽ കേന്ദ്ര നിർദ്ദേശം നടപ്പാക്കേണ്ടതില്ലെന്ന എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്.
ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള രാഷ്ട്രീയ എതിർപ്പും ഇതിനു പിന്നിലുണ്ടായിരുന്നു. ഈ നിബന്ധന അടക്കം ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടി വരുമെന്നുെള്ളത് കൊണ്ടായിരുന്നു ‘പിഎം ശ്രീ’ പദ്ധയിൽ ഉൾപ്പെടെ കേരളം ഒപ്പിടാതിരുന്നത്. എന്നാൽ ആ എതിർപ്പ് മാറ്റിവച്ചാണ് ഇപ്പോൾ കേന്ദ്ര നിർദ്ദേശം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം എടുത്തത്.
സിബിഎസ്ഇയ്ക്കും ബാധകം◾
പാലക്കാട്◾ സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിലും കുറഞ്ഞ പ്രായം ആറ് വയസ്സാക്കണമെന്ന നിബന്ധന 2026 മുതൽ നടപ്പിലാക്കും. സിബിഎസ്ഇയോടും നിബന്ധന നടപ്പിലാക്കാൻ 2022 ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്ത് കുറഞ്ഞ പ്രായം 5 വയസ്സാണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ ഭൂരിഭാഗം സിബിഎസ്ഇ സ്കൂളുകളും ആ രീതിയാണ് പിന്തുടർന്നത്. കേന്ദ്രീയ വിദ്യാലയങ്ങളും ജവഹർ നവോദയ സ്കൂളുകളും സൈനിക സ്കൂളുകളും മാത്രകമാണ് ആറ് വയസ്സ് നിബന്ധന പിന്തുടർന്നിരുന്നത്. സംസ്ഥാനത്തെ ഐസിഎസ്ഇ സ്കൂളുകൾ 2022 മുതൽ തന്നെ ആറ് വയസ്സ് നിബന്ധന പ്രാവർത്തികമാക്കി.
തീരുമാനം ശാസ്ത്രീയ പഠനങ്ങൾ കൂടി പരിഗണിച്ച്; വി. ശിവൻ കുട്ടി
എറണാകുളം◾ സ്കൂള് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസ്സാക്കാനുള്ള കേന്ദ്രത്തിന്റെ നിബന്ധന പ്രാബല്യത്തിൽ കൊണ്ടു വരാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ശാസ്ത്രീയ പഠനങ്ങൾ കൂടി പരിഗണിച്ചാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് ആറ് വയസ്സിനു ശേഷമാണ് എന്നത് സംബന്ധിച്ച് അനവധി പഠനങ്ങൾ വന്നിട്ടുണ്ട്. വികസിത രാജ്യങ്ങളിലെല്ലാം ഒന്നാം ക്ലാസിൽ അല്ലെങ്കിൽ ഫസ്റ്റ് ഗ്രേഡിൽ ചേരുന്ന കുട്ടികൾ പകുതി ശതമാനത്തിലേറെയും ആറ് വയസ്സ് തികഞ്ഞവരാണ്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണം. അതിനാലാണ് 2026 മുതൽ ഈ രീതിയിലേക്ക് മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: Starting in June 2026, the minimum age for first-grade admission in Kerala schools will be six years old.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ