തായ്‌ലാൻഡ് നാഷണൽ ഹെൽത്ത് അസംബ്ലിയിൽ കേരളത്തെ പ്രതിനിധീകരിച്ച് എം. കെ. റഫീഖ

Anjana

Kerala health initiatives Thailand assembly

തായ്‌ലാൻഡ് സർക്കാരിന്റെ ആരോഗ്യ വകുപ്പിന് കീഴിൽ നടക്കുന്ന 17-ാമത് നാഷണൽ ഹെൽത്ത് അസംബ്ലിയിൽ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ സംബന്ധിക്കും. നവംബർ 26 മുതൽ 28 വരെ ബാങ്കോക്കിൽ നടക്കുന്ന ഈ പരിപാടിയിൽ കേരളത്തിലെയും മലപ്പുറം ജില്ലയിലെയും ആരോഗ്യ രംഗത്തെ ഇടപെടലുകളെ കുറിച്ച് റഫീഖ പ്രബന്ധം അവതരിപ്പിക്കും. തായ്‌ലൻഡ് പ്രധാനമന്ത്രി അധ്യക്ഷനായിട്ടുള്ള നാഷണൽ ഹെൽത്ത് കമ്മീഷനാണ് എല്ലാ വർഷവും ഈ അസംബ്ലി സംഘടിപ്പിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അധികാര വികേന്ദ്രീകരണം വഴി ആരോഗ്യമേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന ഇടപെടലുകളും, രീതികളും, പ്രവർത്തനങ്ങളും റഫീഖയുടെ പ്രബന്ധത്തിൽ വിശദീകരിക്കും. ആരോഗ്യ മേഖലയിലെ സാമൂഹിക പങ്കാളിത്തത്തെകുറിച്ചുള്ള ലോക ആരോഗ്യ സംഘടനയുടെ പ്രമേയത്തിനനുസൃതമായി ആഗോള പ്രവർത്തന പദ്ധതി വികസിപ്പിക്കുകയും, പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ് ഈ അസംബ്ലിയുടെ ഉദ്ദേശലക്ഷ്യം.

കേരളത്തിന്റെയും മലപ്പുറം ജില്ലയുടെയും ആരോഗ്യരംഗത്തെ നേട്ടങ്ങൾ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കാൻ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണിത്. ഇന്ത്യയിൽ നിന്ന് ആകെ രണ്ട് പേരാണ് അസംബ്ലിയിൽ സംബന്ധിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള സൊസൈറ്റി ഫോർ കമ്മ്യൂണിറ്റി ഹെൽത്ത് അവയർനസ് റിസർച്ച് ആൻഡ് ആക്ഷന്റെ സി.ഇ.ഒ സുരേഷ് ദണ്ഡപാണി ആണ് മറ്റൊരാൾ. സാമൂഹിക പങ്കാളിത്തം ഫലപ്രദമായി വിനിയോഗിച്ച് മലപ്പുറം ജില്ലയിൽ നടപ്പിലാക്കിയ മികച്ച പദ്ധതികൾ സമ്മേളനത്തിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് റഫീഖ പറഞ്ഞു.

  എച്ച്എംപിവി വ്യാപനം: നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി

Story Highlights: M. K. Rafiqa to represent Kerala at Thailand’s National Health Assembly, presenting on local health initiatives

Related Posts
സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച രണ്ടു വയസുകാരന്റെ ചികിത്സയ്ക്ക് സഹായം തേടി കുടുംബം
Spinal Muscular Atrophy treatment fundraising

ചെറായി സ്വദേശികളായ സജിത്ത് - നയന ദമ്പതികളുടെ മകന്‍ അഥര്‍വിന് സ്പൈനല്‍ മസ്കുലര്‍ Read more

എച്ച്എംപിവി വൈറസ്: ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
HMPV virus Kerala

എച്ച്എംപിവി വൈറസ് വ്യാപനത്തെക്കുറിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചു. രോഗം ഇന്ത്യയിൽ പുതിയതല്ലെന്നും Read more

എച്ച്.എം.പി.വി. റിപ്പോർട്ടിൽ ആശങ്കയ്ക്ക് വകയില്ല; മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ്
HMPV Kerala

കേരളത്തിൽ എച്ച്.എം.പി.വി. റിപ്പോർട്ട് ചെയ്തതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. Read more

  പാറമേക്കാവ് വേല വെടിക്കെട്ടിന് തൃശൂർ എഡിഎം അനുമതി; കർശന നിബന്ധനകൾ
വൈറൽ പനി: സംസ്ഥാനം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു – ആരോഗ്യമന്ത്രി
Kerala viral fever monitoring

രാജ്യാന്തര തലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും പടരുന്ന സാഹചര്യത്തിൽ കേരളം സ്ഥിതിഗതികൾ Read more

കേരളത്തിലെ എല്ലാ സ്കാനിംഗ് കേന്ദ്രങ്ങളിലും സ്പെഷ്യൽ ബ്രാഞ്ച് പരിശോധന
Kerala scanning centers investigation

ആലപ്പുഴയിൽ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തെ തുടർന്ന് കേരളത്തിലെ എല്ലാ സ്കാനിംഗ് കേന്ദ്രങ്ങളിലും Read more

തൃശൂർ മെഡിക്കൽ കോളേജിന്റെ അസാധാരണ നേട്ടം: ആദിവാസി യുവാവിനെ മരണത്തിൽ നിന്ന് രക്ഷിച്ചു
Thrissur Medical College complex surgery

പാലക്കാട് സ്വദേശിയായ ആദിവാസി യുവാവിനെ മരണത്തിൽ നിന്ന് രക്ഷിച്ച തൃശൂർ സർക്കാർ മെഡിക്കൽ Read more

സ്‌പൈനല്‍ മസ്‌ക്കുലര്‍ അട്രോഫി: പത്തനംതിട്ടയിലെ അമ്മയും മകളും സഹായം തേടുന്നു
Spinal Muscular Atrophy treatment Kerala

പത്തനംതിട്ടയിലെ മീനുവിനും മകള്‍ വൃന്ദയ്ക്കും സ്‌പൈനല്‍ മസ്‌ക്കുലര്‍ അട്രോഫി രോഗം ബാധിച്ചു. ചികിത്സക്കായി Read more

അപൂർവരോഗം ബാധിച്ച അഞ്ചുവയസുകാരന്റെ ചികിത്സയ്ക്ക് സഹായം തേടി കുടുംബം
rare disease treatment financial help Kerala

കൊല്ലത്തെ നിർധന കുടുംബത്തിലെ അഞ്ചുവയസുകാരൻ നിവേദിന് മീഥയിൽ മെലോണിക് അസിഡ്യൂരിയ എന്ന അപൂർവരോഗം Read more

  വൈറൽ പനി: സംസ്ഥാനം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു - ആരോഗ്യമന്ത്രി
റാബിസ് വാക്സിൻ എടുത്ത രോഗി ഗുരുതരാവസ്ഥയിൽ; ആലപ്പുഴ മെഡിക്കൽ കോളേജിൽ വീഴ്ച ആരോപണം
Rabies vaccine controversy Alappuzha

ആലപ്പുഴ മെഡിക്കൽ കോളേജിൽ റാബിസ് വാക്സിൻ എടുത്ത ശാന്തമ്മ എന്ന രോഗി ഗുരുതരാവസ്ഥയിലായി. Read more

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരം
liver transplant Thiruvananthapuram Medical College

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക