കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-423 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
നറുക്കെടുപ്പ് ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ keralalotteryresult. net, keralalotteries.
com എന്നിവയിൽ പ്രസിദ്ധീകരിക്കും. സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി വിൽപ്പന കേന്ദ്രത്തിൽ നിന്നും കൈപ്പറ്റാവുന്നതാണ്.
എന്നാൽ 5000 രൂപയിൽ കൂടുതലാണെങ്കിൽ, ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും, 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമാണ്.
ഈ നടപടിക്രമങ്ങൾ പാലിക്കുന്നത് സമ്മാനത്തുക സുരക്ഷിതമായി കൈപ്പറ്റുന്നതിന് സഹായകമാകും.