കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS 422 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടൂരിലെ ഏജന്റ് മധു വഴി വിറ്റ SN 252192 നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ SW 165612 നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്.
എല്ലാ ചൊവ്വാഴ്ചയും നടക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനങ്ങൾ കേരളത്തിലെ ഏത് ലോട്ടറി ഏജൻസിയിൽ നിന്നും കൈപ്പറ്റാം.
അതിനു മുകളിലുള്ള തുകകൾക്ക് ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം. വിജയികൾ സർക്കാർ ഗസറ്റിലെ ഫലം പരിശോധിച്ച് 30 ദിവസത്തിനകം ടിക്കറ്റ് സമർപ്പിക്കേണ്ടതാണ്.