കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 529 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 12 പേർക്ക് ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതവും ലഭിക്കും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കാരുണ്യ പ്ലസ് ലോട്ടറി ഫലം www. keralalotteries. com, www.
keralalotteryresult. net എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ അറിയാൻ കഴിയും. സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി ഏജൻസിയിൽ നിന്നും കൈപ്പറ്റാവുന്നതാണ്.
എന്നാൽ 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക് തിരിച്ചറിയൽ രേഖയും ടിക്കറ്റും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കേണ്ടതാണ്. ഇതിനായി ഒരു മാസത്തെ സമയപരിധിയാണുള്ളത്.