കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് കട്ടപ്പനയിലാണ് വിറ്റത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ആകാശ് അശോക് എന്ന ഏജന്റ് വഴി വിറ്റ FT 506060 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ചേർത്തലയിൽ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.
മഞ്ജുഷ ജി എന്ന ഏജന്റ് വഴി വിറ്റ FN 110573 നമ്പർ ടിക്കറ്റാണ് രണ്ടാം സമ്മാനം നേടിയത്. മൂന്നാം സമ്മാനമായ 5,000 രൂപ 23 ടിക്കറ്റുകൾക്ക് ലഭിച്ചു.
നാലാം സമ്മാനമായ 2,000 രൂപ 12 ടിക്കറ്റുകൾക്കും, അഞ്ചാം സമ്മാനമായ 1,000 രൂപ 24 ടിക്കറ്റുകൾക്കും ലഭിച്ചു. ആറാം സമ്മാനമായ 500 രൂപ 96 ടിക്കറ്റുകൾക്കും, ഏഴാം സമ്മാനമായ 100 രൂപ 120 ടിക്കറ്റുകൾക്കും ലഭിച്ചു.
കൂടാതെ 8,000 രൂപയുടെ സമാശ്വാസ സമ്മാനവും വിതരണം ചെയ്തു.