കണിയാപുരം കരിച്ചാറയിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. കണ്ടൽ നിയാസ് മൻസിലിൽ ഷാനു എന്ന വിജി (33) ആണ് വീട്ടിലെ ഹാളിൽ തറയിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിജിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ രങ്കനെ കാണാതായതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. രാവിലെ 8.30 ന് വിജിയുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നു.
വിജിയുടെ മരണം കൊലപാതകമാണോ എന്ന് വിശദ പരിശോധന നടത്തിയാലേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. അഞ്ചരയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. ആറ്റിങ്ങൽ ഡിവൈഎസ്പിയും മംഗലപുരം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഹോട്ടൽ ജീവനക്കാരനായ രങ്കനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
ഭർത്താവ് മരിച്ച വിജി കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രങ്കനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Story Highlights: A woman was found dead in her home in Kaniyapuram, Kerala, and the police are investigating the possibility of murder.