കണിയാപുരത്ത് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. കഴുത്തിൽ കയർ മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കരിച്ചാറയിൽ കണ്ടൽ നിയാസ് മൻസിലിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഷാനുവിനെയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടു വർഷങ്ങൾക്ക് മുൻപ് ആദ്യ ഭർത്താവ് മരിച്ച ഷാനു കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രംഗനൊപ്പം താമസിച്ചിരുന്നു.
ഷാനുവിനൊപ്പം താമസിച്ചിരുന്ന രംഗനെ കാണാനില്ലാത്തത് പോലീസിന്റെ സംശയം വർധിപ്പിച്ചു. കഴുത്തിൽ കയർ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ ഹാളിൽ തറയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അയ കെട്ടിയിരുന്ന കയർ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയതെന്നാണ് സൂചന.
തമിഴ്നാട്ടിലേക്ക് കടന്ന പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. മംഗലപുരം സിഐ ഹേമന്ത് കുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഷാനുവിന്റെ മാല, കമ്മൽ, മൊബൈൽ ഫോൺ എന്നിവയും കാണാനില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്.
തിരുവനന്തപുരം കണിയാപുരത്ത് യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഷാനുവിനെ കൊലപ്പെടുത്തിയ പ്രതി തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ അന്ന്വേഷണത്തിന് ശേഷമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: A woman found dead in Kaniyapuram, Thiruvananthapuram, is suspected to have been murdered, with police intensifying their search for a suspect believed to have fled to Tamil Nadu.