നാട്ടിക അപകടം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Anjana

Thrissur Nattika accident

തൃശൂർ നാട്ടികയിൽ തടിലോറി പാഞ്ഞുകയറി അഞ്ച് പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം വി കെ ബീനാകുമാരി തൃശൂർ ജില്ലാ പൊലീസ് മേധാവി (റൂറൽ)ക്ക് 15 ദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. ചൊവ്വാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന തടിലോറിയാണ് റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടി കയറ്റിയിറക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനമോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രൈവർ ജോസിനും ക്ലീനർ അലക്സിനുമെതിരെ മനപൂർവ്വമായ നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു. അപകടത്തിന്റെ പശ്ചാത്തലത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെയുള്ള സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു. അപകടമുണ്ടാക്കിയ ലോറി നിർത്താതെ മുന്നോട്ടു പോകുന്നതും നാട്ടുകാർ തടഞ്ഞുനിർത്തുന്നതുമായ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഒരു വയസുള്ള വിശ്വ, നാലുവയസുള്ള ജീവൻ ഉൾപ്പെടെ അഞ്ച് പേരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്. രണ്ട് പേരുടെ നില ഗുരുതരമാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അഞ്ച് ആംബുലൻസും ബന്ധുക്കൾക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക കെഎസ്ആർടിസിയും തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം മന്ത്രി എം ബി രാജേഷാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

  കലോത്സവത്തിൽ തൃശ്ശൂരിന് സ്വർണ്ണക്കപ്പ്

Story Highlights: Human Rights Commission takes suo moto case in Thrissur Nattika accident where five people died

Related Posts
രാഹുൽ ഈശ്വറിനെതിരെ ഹണി റോസ്
Honey Rose

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള രാഹുൽ ഈശ്വറിന്റെ പ്രസ്താവനയെ വിമർശിച്ച് ഹണി റോസ്. രാഹുൽ ഈശ്വർ Read more

ആലുവയിൽ വൃദ്ധ ആത്മഹത്യ ചെയ്തു
Suicide

ആലുവയിലെ അമിറ്റി ഫ്ലാറ്റിൽ താമസിച്ചിരുന്ന 71 വയസ്സുള്ള ശാന്തമണിയമ്മ ഏഴാം നിലയിൽ നിന്ന് Read more

ഹണി റോസ് കേസ്: ലൈംഗിക അധിക്ഷേപം നിഷേധിച്ച് ബോബി ചെമ്മണൂർ
Boby Chemmanur

ഹണി റോസിനെതിരായ പരാമർശം ലൈംഗിക അധിക്ഷേപമായിരുന്നില്ലെന്ന് ബോബി ചെമ്മണൂർ പോലീസിന് മൊഴി നൽകി. Read more

  മുംബൈയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചു; രോഗം നിയന്ത്രണ വിധേയമെന്ന് അധികൃതര്‍
വയനാട്ടിൽ കാട്ടാനാക്രമണം: കർണാടക സ്വദേശി മരിച്ചു
Wild Elephant Attack

വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർണാടക സ്വദേശിയായ യുവാവ് മരിച്ചു. പാതിരി റിസർവ് Read more

പനയംപാടം അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം
Palakkad Accident

പനയംപാടത്ത് ലോറി മറിഞ്ഞ് മരിച്ച നാല് വിദ്യാർത്ഥിനികളുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ Read more

25 വർഷത്തിനു ശേഷം തൃശ്ശൂരിന് കലോത്സവ കിരീടം; മന്ത്രി കെ. രാജൻ ആഹ്ലാദം പങ്കുവെച്ചു
Kerala School Kalolsavam

ഇരുപത്തിയഞ്ച് വർഷത്തിനു ശേഷം തൃശ്ശൂർ സ്കൂൾ കലോത്സവത്തിൽ സ്വർണ്ണക്കപ്പ് നേടി. 1008 പോയിന്റുകൾ Read more

മൂന്നാറിലെ റിസോർട്ടിൽ നിന്ന് വീണ് ഒമ്പതുവയസ്സുകാരൻ മരിച്ചു
Munnar Resort Accident

മൂന്നാറിലെ ചിത്തിരപുരത്തുള്ള ഒരു റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒമ്പതു വയസ്സുകാരൻ Read more

കാൽ നൂറ്റാണ്ടിനു ശേഷം കലാകിരീടം തൃശ്ശൂരിന്
Kerala School Kalolsavam

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശ്ശൂർ ജില്ല വിജയികളായി. 1008 പോയിന്റുകൾ നേടി, Read more

  പെരിയ കേസ്: നേതാക്കളെ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതം - സിപിഐഎം
കേരള സ്കൂൾ കലോത്സവം: തൃശ്ശൂർ വിജയികൾ
Kerala School Youth Festival

1008 പോയിന്റുകൾ നേടി തൃശ്ശൂർ ജില്ല കേരള സ്കൂൾ കലോത്സവത്തിൽ വിജയികളായി. ഒരു Read more

വാഹനാപകടങ്ങൾക്ക് സൗജന്യ ചികിത്സ: കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി
Road Accident Treatment

വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി കേന്ദ്രം ആവിഷ്കരിച്ചു. ഏഴ് ദിവസത്തെ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക