കണ്ണൂരിൽ നടന്ന ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഹരിയാനയും പുരുഷ വിഭാഗത്തിൽ സർവീസസും കിരീടം നേടി. നാലു ദിവസങ്ងളിലായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ മണിപ്പൂരും പുരുഷ വിഭാഗത്തിൽ മഹാരാഷ്ട്രയുമാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
വനിതാ വിഭാഗത്തിൽ 35 പോയിന്റ് നേടിയാണ് ഹരിയാന ഓവറോൾ ചാമ്പ്യൻമാരായത്. 16 പോയിന്റോടെ മണിപ്പൂർ രണ്ടാം സ്ഥാനവും 10 പോയിന്റോടെ തമിഴ്നാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ 25 പോയിന്റ് നേടി സർവീസസ് ഒന്നാമതെത്തിയപ്പോൾ, 18 പോയിന്റോടെ മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 16 പോയിന്റോടെ ഹരിയാന മൂന്നാം സ്ഥാനവും നേടി.
ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കൂടിയായ കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫെൻസിംഗ് കോൺഫഡറേഷൻ ഓഫ് ഏഷ്യ സെക്രട്ടറി ജനറൽ രാജീവ് മേത്ത, തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ സ്പീക്കർ എ.എൻ. ഷംസീർ വിതരണം ചെയ്തു.
Story Highlights: Haryana and Services crowned champions in women’s and men’s categories respectively at National Senior Fencing Championship in Kannur.