തിരുവനന്തപുരത്ത് ലഹരിവേട്ട: യുവതി അടക്കം രണ്ടുപേർ പിടിയിൽ

Anjana

Drug Bust

തിരുവനന്തപുരത്ത് നടന്ന വൻ രാസലഹരി വേട്ടയിൽ യുവതി അടക്കം രണ്ടുപേർ പിടിയിലായി. വർക്കല താന്നിമൂട് സ്വദേശികളായ ദീപു (25), അഞ്ജന (30) എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് ടീം പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ കല്ലമ്പലത്ത് ഇറങ്ങിയ ഇവർ വർക്കലയിലേക്ക് പോകാൻ തുടങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മയക്കുമരുന്ന് കടത്തിയതിന്റെ മുഖ്യ ആസൂത്രക ദീപുവിന്റെ പെൺസുഹൃത്തായ അഞ്ജനയാണെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്ന ഡാൻസാഫ് ടീം തന്ത്രപൂർവ്വം പിന്തുടർന്നാണ് പിടികൂടിയത്. പ്രതികളുടെ ദേഹ പരിശോധനയിൽ ഏകദേശം 25 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ എന്ന രാസലഹരി വസ്തു കണ്ടെടുത്തു.

വർക്കല പോലീസ് സ്റ്റേഷനിൽ ദീപുവിനെതിരെ സമാന കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. ജില്ലാ റൂറൽ ഡാൻസാഫ് എസ്.ഐ മാരായ സഹിൽ, ബിജു, ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

  തിരുവനന്തപുരത്ത് ഗസ്റ്റ് ഇൻസ്ട്രക്ടർ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ

Story Highlights: Two individuals, including a woman, were apprehended in Thiruvananthapuram with 25 grams of MDMA during a drug bust.

Related Posts
ക്ഷേത്ര നിർമ്മാണത്തിന് സ്ഥലം നിഷേധിച്ചതിന് ദമ്പതികൾക്ക് നേരെ ആക്രമണം
land dispute

തിരുവനന്തപുരം മലയൻകീഴിൽ ക്ഷേത്ര നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകാത്തതിന് ദമ്പതികൾക്ക് നേരെ ആക്രമണം. അനീഷ്, Read more

ഒൻപതാം ക്ലാസ് വിദ്യാർത്ഥി വെങ്ങാനൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
student death

തിരുവനന്തപുരം വെങ്ങാനൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പതിനാലു Read more

തിരുവനന്തപുരത്ത് 13കാരിക്ക് നേരെ ലൈംഗികാതിക്രമം; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
Sexual Assault

തിരുവനന്തപുരത്ത് 13 വയസ്സുകാരിയെ മൂന്ന് വർഷക്കാലമായി പലരും ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ Read more

  തിരുവനന്തപുരം ഗവ. കോളേജിൽ റാഗിംഗ് സ്ഥിരീകരിച്ചു
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ ആറ് പേർക്കെതിരെ കേസ്
Sexual Assault

തിരുവനന്തപുരത്ത് പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആറ് പേർക്കെതിരെ കേസെടുത്തു. പെൺകുട്ടി കൗൺസിലിങ്ങിനിടെയാണ് Read more

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട: രണ്ട് പേർ അറസ്റ്റിൽ
Cannabis Seizure

ബാലരാമപുരം നരുവാമൂട്ടിലെ വാടക വീട്ടിൽ നിന്ന് 45 കിലോ കഞ്ചാവ് പിടികൂടി. വിശാഖപട്ടണത്ത് Read more

തിരുവനന്തപുരത്ത് ഗസ്റ്റ് ഇൻസ്ട്രക്ടർ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ
Job Vacancy

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അഭിമുഖം ഫെബ്രുവരി 25ന്. കേരള Read more

ആറ്റുകാൽ പൊങ്കാല: മാർച്ച് 13 ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി
Attukal Pongala

മാർച്ച് 13 ന് ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി Read more

  ഒന്നാം ക്ലാസില്\u200d പ്രവേശന പരീക്ഷ ഇല്ല; വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് മന്ത്രി
ഐടി എഞ്ചിനീയർ ലഹരിമരുന്നുമായി പിടിയിൽ
drug arrest

തിരുവനന്തപുരത്ത് ടെക്നോപാർക്കിനു സമീപം വാടക വീട്ടിൽ താമസിക്കുന്ന ഐടി എഞ്ചിനീയറെ നിരോധിത ലഹരിമരുന്നുമായി Read more

തിരുവനന്തപുരം ഗവ. കോളേജിൽ റാഗിംഗ് സ്ഥിരീകരിച്ചു
ragging

തിരുവനന്തപുരം ഗവൺമെന്റ് കോളേജിൽ റാഗിംഗ് നടന്നതായി ആന്റി റാഗിംഗ് കമ്മിറ്റി സ്ഥിരീകരിച്ചു. ഒന്നാം Read more

പഴക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; യുവാവ് അറസ്റ്റിൽ
MDMA

കാസർകോട് പഴക്കച്ചവടത്തിന്റെ മറവിൽ എം.ഡി.എം.എ വിൽപ്പന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. Read more

Leave a Comment