തിരുവനന്തപുരം: തോട്ടിൽ വീണു മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരചടങ്ങുകൾ നടന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.

ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് 3 തൊഴിലാളികളും തമ്പാനൂര് റെയില്വേ സ്റ്റേഷനോട് ചേര്ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില് പെട്ടെന്നുണ്ടായ ഒഴുക്കില് കാണാതാവുകയായിരുന്നു. രക്ഷാപ്രവര്ത്തകര് മാലിന്യങ്ങള്ക്കടിയില് മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല.

  എംഡിഎംഎയുമായി മൂന്ന് പേർ തിരുവനന്തപുരത്ത് പിടിയിൽ

റെയില് പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ വളരെ പ്രയാസപ്പെട്ടാണ് സ്കൂബാ ഡൈവിംഗ് സംഘമടക്കമിറങ്ങി തെരച്ചിൽ നടത്തിയത്. ഒടുവിൽ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Posts
വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ
Vineetha murder case

അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കൊലപാതകക്കേസിൽ പ്രതി രാജേന്ദ്രനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. Read more

11 വയസ്സുകാരിയെ പീഡിപ്പിച്ചു; അമ്മയ്ക്കെതിരെ പോലീസ് കേസ്
Child Sexual Assault

തിരുവനന്തപുരത്ത് പതിനൊന്നുകാരിയായ മകളെ സുഹൃത്തിനെക്കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി ഒളിവിൽ; അന്വേഷണം ഊർജിതം
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി ഒളിവിലാണ്. മൂന്ന് ലക്ഷം രൂപയോളം Read more

  തിരുവനന്തപുരം യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്: 20 ഗ്രാം കഞ്ചാവ് പിടികൂടി
എംഡിഎംഎയുമായി മൂന്ന് പേർ തിരുവനന്തപുരത്ത് പിടിയിൽ
MDMA seizure Thiruvananthapuram

തിരുവനന്തപുരം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് നിന്ന് 52 ഗ്രാം എംഡിഎംഎയുമായി മൂന്ന് Read more

ഗുണ്ടാ നേതാവിന്റെ ലഹരിക്കേസ് അട്ടിമറി; തിരുവല്ലം എസ്ഐക്ക് സ്ഥലംമാറ്റം
drug case tampering

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിന്റെ ലഹരിമരുന്ന് കേസ് അട്ടിമറിച്ച തിരുവല്ലം എസ്ഐയെ സ്ഥലം മാറ്റി. Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ ലൈംഗിക പീഡന കുറ്റം
IB officer death

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ ലൈംഗിക പീഡന Read more

കഞ്ചാവ് പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു
Police stabbing Thiruvananthapuram

തിരുവനന്തപുരം കരമനയിൽ കഞ്ചാവ് പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു. ജയചന്ദ്രൻ എന്ന പൊലീസുകാരനാണ് കുത്തേറ്റത്. Read more

  വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ
ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ വാദങ്ങൾ കുടുംബം തള്ളി
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: യുവാവിന്റെ മുൻകൂർ ജാമ്യ ഹർജി
IB officer death

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി യുവാവ്. Read more