റാന്നി പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജിതിൻ (36) എന്നയാളാണ് കൊല്ലപ്പെട്ടത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പെരുനാട് മഠത്തുംമൂഴിയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചിട്ടുണ്ട്. മഠത്തുമുഴി പ്രദേശത്ത് നേരത്തെയും സംഘർഷമുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.
Story Highlights: CITU worker stabbed to death in Pathanamthitta, three in custody.