ചേന്ദമംഗലം കൂട്ടക്കൊല: പ്രതി റിതു ജയനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Anjana

Chendamangalam Murder

ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി റിതു ജയനെ ഇന്ന് പറവൂർ കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അയൽവാസിയായ റിതു വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്. വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കരിമ്പാടത്തെ ബന്ധുവീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈപ്പിൻ മുരിക്കുംപാടം ശ്മശാനത്തിൽ സംസ്കരിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

\n
ഇരുമ്പ് വടി കൊണ്ട് പലതവണ മർദ്ദിച്ച ശേഷം കത്തികൊണ്ട് കുത്തിയതായും എഫ്ഐആറിൽ പറയുന്നു. കൊല്ലപ്പെട്ട മൂന്നു പേരുടെയും കഴുത്തിനു മുകളിൽ ആഴത്തിലുള്ള മുറിവുകളാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. വേണുവിന്റെ തലയിൽ ആറ് മുറിവുകളും വിനിഷയുടെ തലയിൽ നാല് മുറിവുകളും ഉഷയുടെ തലയിൽ മൂന്ന് മുറിവുകളുമുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. മൂന്ന് പേർക്കും തലയിലും മുഖത്തുമാണ് ഗുരുതരമായ പരുക്കുകൾ.

\n
കൃത്യം നടത്തുന്ന സമയത്ത് പ്രതി ലഹരിയിലായിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിൽ 17 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. എറണാകുളം ചേന്ദമംഗലത്ത് നടന്നത് അതിക്രൂരമായ കൂട്ടക്കൊലയെന്ന് പോലീസ് അറിയിച്ചു.

  ഫോർഡ് എവറസ്റ്റ് കരുത്തുറ്റ തിരിച്ചുവരവിലേക്ക്

\n
ആക്രമണത്തിൽ സാരമായി പരുക്കേറ്റ ജിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത പ്രതി റിതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അഞ്ചുമണിക്ക് സംസ്കരിക്കും.

Story Highlights: Three family members were brutally murdered in Ernakulam, Kerala, with the accused, Rithu Jayan, to be presented in court.

Related Posts
കാസർഗോഡ് യുവാവിനെ ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത
Kasaragod Death

കാസർഗോഡ് പൈവളിഗെയിൽ യുവാവിനെ ടിപ്പർ ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ് ആസിഫ് Read more

മുൻ ഹൈക്കോടതി ജഡ്ജിയിൽ നിന്ന് 90 ലക്ഷം തട്ടിപ്പ്: 18 അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം
online scam

മുൻ ഹൈക്കോടതി ജഡ്ജി ശശിധരൻ നമ്പ്യാരെ കബളിപ്പിച്ച് 90 ലക്ഷം രൂപ തട്ടിയെടുത്തു. Read more

  എൻ.എം. വിജയൻ മരണം: ജാമ്യാപേക്ഷ നാളെ കോടതിയിൽ
റഷ്യൻ കൂലിപ്പട്ടാളം കേസ്: മുഖ്യപ്രതികൾ പിടിയിൽ
Human Trafficking

റഷ്യയിലെ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. സന്ദീപ് Read more

ജയിലിലിരുന്ന് ഭാര്യ ഗർഭിണിയായെന്ന് ആരോപണം; സുഹൃത്തിനെ തലയറുത്ത് കൊന്നു
Murder

2016-ൽ നടന്ന കൊലപാതകക്കേസിൽ ആന്റണി ന്യൂട്ടനെതിരെ കുറ്റം ചുമത്തി. ജയിലിലായിരുന്നപ്പോൾ ഭാര്യ ഗർഭിണിയായെന്ന Read more

മലയാളം പഠിക്കുമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ
Kerala Governor

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മലയാളം പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഒരു Read more

നെടുമങ്ങാട് ബസ് അപകടം: ഡ്രൈവറുടെ ലൈസൻസും ബസിന്റെ ഫിറ്റ്നസും റദ്ദാക്കി
Nedumangad Bus Accident

നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഡ്രൈവറുടെ ലൈസൻസും ബസിന്റെ Read more

മയക്കുമരുന്ന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു: താമരശ്ശേരിയിൽ ഞെട്ടിക്കുന്ന സംഭവം
Tamarassery Murder

താമരശ്ശേരിയിൽ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു. ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയക്ക് ശേഷം Read more

  സീരിയൽ സെറ്റിലെ പീഡനം; പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്
ട്രെയിനീ ഡോക്ടറുടെ ബലാത്സംഗ-കൊലപാതകം: പ്രതി കുറ്റക്കാരൻ
Kolkata doctor murder

കൊൽക്കത്തയിലെ ആർജികർ മെഡിക്കൽ കോളജിൽ ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ Read more

ആംബുലൻസിന് വഴി മുടക്കിയ ഡോക്ടർക്കെതിരെ നടപടി
Ambulance blocked

എരഞ്ഞോളിയിൽ ആംബുലൻസിന് വഴി തടസ്സപ്പെടുത്തിയ ഡോക്ടർക്കെതിരെ നടപടി. 5000 രൂപ പിഴ ഈടാക്കി. Read more

മലപ്പുറത്ത് കാർ അപകടം: ഒരാൾ മരിച്ചു
Malappuram Car Accident

മലപ്പുറം പാണ്ടിക്കാട് ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ ഇടിച്ച് ഒരാൾ മരിച്ചു. Read more

Leave a Comment