ഹനംകൊണ്ടയിലെ തിരക്കേറിയ റോഡില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെങ്കിടേശ്വരുലു എന്നയാളാണ് രാജ് കുമാര്‍ എന്ന ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെള്ള ഷര്‍ട്ട് ധരിച്ച പ്രതി പിങ്ക് ഷര്‍ട്ട് ധരിച്ച രാജ് കുമാറിനെ പിന്തുടരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഓട്ടോ പാര്‍ക്ക് ചെയ്ത ശേഷം രാജ് കുമാറിനെ ഭീഷണിപ്പെടുത്തിയ ശേഷം വയറ്റില്‍ കുത്തുകയായിരുന്നു. ഒരാള്‍ പ്രതിയെ തടയാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.
ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഓട്ടോ മറിച്ചിട്ട ശേഷം പ്രതിയെ മര്‍ദ്ദിക്കുകയും ചെയ്തു. നാട്ടുകാര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഈ മരണം സംഭവിക്കില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. കണ്ടുനിന്നവര്‍ സംഭവം വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.
Story Highlights: A shocking incident unfolded in Hanamkonda, Telangana, where an auto-rickshaw driver was stabbed to death in broad daylight on a busy road.