പെൺസുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കോൺക്രീറ്റിട്ട് മൂടിയ പട്ടാളക്കാരൻ അറസ്റ്റിൽ

Anjana

Army man murder Nagpur

മഹാരാഷ്ട്രയിലെ നാഗ്പുരിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കോൺക്രീറ്റിട്ട് മൂടിയ സംഭവത്തിൽ പട്ടാളക്കാരൻ അറസ്റ്റിലായി. 33 വയസ്സുകാരനായ അജയ് വാംഖഡെ എന്ന പട്ടാളക്കാരനാണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തായ ജ്യോത്സ്ന (32) എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. ഒരു മാട്രിമോണി സൈറ്റ് വഴിയാണ് ഇവർ പരിചയപ്പെട്ടത്. എന്നാൽ, ജ്യോത്സ്ന വിവാഹമോചിതയാണെന്ന കാരണത്താൽ അജയ് വാംഖഡെയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർക്കുകയും മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം നടത്തുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിവാഹശേഷം ജ്യോത്സ്നയെ ഒഴിവാക്കാൻ അജയ് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇയാൾ ഫോൺ എടുക്കുന്നത് നിർത്തിയതോടെ ജ്യോത്സ്ന ഇയാളുടെ സുഹൃത്തുക്കളെ ബന്ധപ്പെടുകയായിരുന്നു. സുഹൃത്ത് വഴി ജ്യോത്സ്ന തന്നെ അന്വേഷിച്ച് നടക്കുന്നതായി അജയ് അറിയുകയും, തുടർന്ന് ജ്യോത്സ്നയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് തമ്മിൽ കാണണമെന്ന് പറയുകയും ചെയ്തു. ഒരു ഓട്ടോമൊബൈൽ സ്ഥാപനത്തിലെ ജീവനക്കാരിയായ ജ്യോത്സ്ന സുഹൃത്തിനെ കാണാൻ പോവുകയാണെന്നും അടുത്ത ദിവസം ജോലി കഴിഞ്ഞേ വീട്ടിലെത്തുകയുള്ളൂ എന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി.

ഇരുവരും കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു ഹോട്ടലിൽ മുറിയെടുത്തു. പിന്നീട് സമീപത്തെ ടോൾ പ്ലാസയിലേക്ക് അജയ് ജ്യോത്സ്നയെ കാറിലെത്തിച്ചു, അവിടെവെച്ച് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് കുടിക്കാൻ നൽകി. ജ്യോത്സ്നയുടെ ബോധം നഷ്ടപ്പെട്ടപ്പോൾ അജയ് അവരെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം ആൾപ്പാർപ്പില്ലാത്ത സ്ഥലത്തേക്ക് മൃതദേഹമെത്തിച്ച് മണ്ണിൽ കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്തു മൂടി. ജ്യോത്സ്നയുടെ മൊബൈൽ വാർധ റോഡിലൂടെ പോവുകയായിരുന്ന ട്രക്കിലേക്ക് എറിഞ്ഞു. ജ്യോത്സ്ന വീട്ടിൽ തിരിച്ചെത്താതെയായതോടെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. കോൾ റെക്കോഡുകൾ ട്രാക്ക് ചെയ്താണ് പൊലീസ് പ്രതിയിലേക്കെത്തിയത്. മലയാള സിനിമ ‘ദൃശ്യ’ത്തിന്റെ റീമേക്കായ അജയ് ദേവ്ഗൺ ചിത്രം ‘ദൃശ്യ’വുമായി കൊലയ്ക്ക് സാമ്യമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിൽ തുടരന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

  ടി.പി. വധക്കേസ് പ്രതി കൊടി സുനി പരോളിൽ; നടപടി വിവാദമാകുന്നു

Also Read; ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

Also Read; നിങ്ങളിവിടെ, ഞങ്ങളവിടെ! മഹാരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ മഹാ വികാസ് അഘാഡി സഖ്യം ധാരണയിലായി

Story Highlights: Army man arrested for murdering female friend and concealing body in concrete in Nagpur, Maharashtra

Related Posts
അതിരപ്പിള്ളിയില്‍ അധ്യാപകന് ക്രൂരമര്‍ദ്ദനം; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
Teacher assault Athirappilly

അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിനെത്തിയ അധ്യാപകന് ക്രൂരമര്‍ദ്ദനമേറ്റു. സഹപ്രവര്‍ത്തകയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. Read more

  കൊല്ലം കുണ്ടറയിലെ ഇരട്ട കൊലപാതകം: നാലര മാസത്തിനു ശേഷം പ്രതി പിടിയിൽ
ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒയുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണനയിൽ
Question paper leak

എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ശുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു. Read more

കോതമംഗലം ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ള: രണ്ട് യുവാക്കള്‍ പിടിയില്‍
Kothamangalam hypermarket robbery

കോതമംഗലത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ പ്രതികളെ ഊന്നുകല്‍ പൊലീസ് പിടികൂടി. രണ്ടര ലക്ഷം Read more

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ
Thiruvananthapuram rape attempt

തിരുവനന്തപുരം കഠിനംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ Read more

ഒഡിഷയിൽ ഞെട്ടിക്കുന്ന കൊലപാതകം: ഭാര്യയെ അമ്പെയ്ത് കൊന്ന ഭർത്താവ് അറസ്റ്റിൽ
Odisha wife murder

ഒഡിഷയിലെ കിയോഞ്ജറിൽ ഭാര്യയെ അമ്പെയ്ത് കൊലപ്പെടുത്തിയ സംഭവം. 35 വയസ്സുള്ള ചിനി മുണ്ടയാണ് Read more

കര്‍ണാടകയില്‍ ഞെട്ടിക്കുന്ന സംഭവം: മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി
Karnataka woman kills husband

കര്‍ണാടകയിലെ ചിക്കൊടിക്ക് സമീപം ഒരു സ്ത്രീ ഭര്‍ത്താവിനെ കൊലപ്പെടുത്തി. മകളെ ബലാത്സംഗം ചെയ്യാന്‍ Read more

അരിയൂരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
child sexual abuse Kerala

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി അശോക് മഞ്ചി (20) Read more

  ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പരാതി നൽകി; സമൂഹമാധ്യമങ്ങളിലെ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ നിയമനടപടി
മധ്യപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം: അയൽക്കാരന്റെ തലയറുത്ത് അച്ഛനും മകനും
Madhya Pradesh murder

മധ്യപ്രദേശിലെ ദിൻഡോരി താലൂക്കിൽ അയൽക്കാരനെ തലയറുത്ത് കൊലപ്പെടുത്തി. അച്ഛനും മകനും ചേർന്നാണ് കൊലപാതകം Read more

കുണ്ടറ ഇരട്ട കൊലപാതകം: ശ്രീനഗറിൽ നിന്ന് പിടിയിലായ പ്രതി നാട്ടിലെത്തി
Kundara double murder arrest

കുണ്ടറയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ അഖിലിനെ ശ്രീനഗറിൽ നിന്ന് പിടികൂടി. നാലര മാസത്തെ Read more

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയെ ആക്രമിച്ചു; പ്രതി അറസ്റ്റിൽ
Police attack Thiruvananthapuram

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ചു. കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക