അർജുന് കണ്ണീരോടെ വിട നൽകാൻ നാട്; സംസ്കാരം കണ്ണാടിക്കലിൽ

നിവ ലേഖകൻ

Arjun funeral Kozhikode

അർജുന്റെ മൃതദേഹം വഹിച്ചുള്ള വാഹനം കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരിൽ എത്തി. സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ. കെ ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കർണാടക പൊലീസും, കാർവാർ എംഎൽഎ സതീഷ കൃഷ്ണ സെയിലും, ഈശ്വർ മാൽപെയും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് വഴി നീളെ കാത്തുനിന്നത്. കണ്ണാടിക്കലിനെ വീട്ടുവളപ്പിലാകും സംസ്കാരം.

വികാര നിർഭരമായാണ് കേരളം അർജുനെ ഏറ്റുവാങ്ങിയത്. കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു. പൂളാടിക്കുന്നിൽ നിന്ന് ആരംഭിക്കുന്ന വിലാപയാത്രയ്ക്ക് ലോറി ഡ്രൈവർമാരും കണ്ണാടിക്കലിൽ നിന്ന് ജനകീയ കൂട്ടായ്മയും നേതൃത്വം നൽകും.

ഒരു മണിക്കൂർ നേരം വീട്ടിൽ പൊതുദർശത്തിന് വെച്ചശേഷം പതിനൊന്ന് മണിയോടെ സംസ്കാര ചടങ്ങുകൾ നടത്താനാണ് തീരുമാനം. അർജുന്റെ സഹോദരൻ അഭിജിത്തും ജിതിനും ആംബുലൻസിൽ ഒപ്പമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചിലവുകളും കർണാടക സർക്കാർ ആണ് വഹിക്കുക.

  സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയിൽ നിന്ന് പിണറായി ഉൾപ്പെടെ ഏഴ് പേർ പുറത്ത്; കെ.കെ ശൈലജയ്ക്ക് പ്രതീക്ഷ അസ്ഥാനത്ത്

വ്യാഴാഴ്ച വൈകിയാണ് മൃതദേഹം അർജുന്റേതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ സാമ്പിൾ ഫൊറൻസിക് ലാബിൽ എത്തിച്ചത്. ഷിരൂർ ദുരന്തമുഖത്ത് നിഴലിച്ചത് ഉള്ളുലഞ്ഞ കാഴ്ചകളായിരുന്നു. ക്യാബിനുള്ളിൽ മകനായി അർജുൻ കരുതിവെച്ച കുഞ്ഞുലോറിയും വസ്ത്രങ്ങളും ഇന്നലെ കണ്ടെത്തിയിരുന്നു.

Story Highlights: Arjun’s funeral procession reaches Kozhikode, government and public pay last respects

Related Posts
എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കൽ: സുപ്രീം കോടതിയിൽ സർക്കാർ തടസ്സ ഹർജി
Elston Estate land acquisition

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ Read more

സുപ്രീംകോടതി വിധിക്കെതിരെ ഗവർണർ
Governor bill deadline

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയെ Read more

ഭിന്നശേഷി കേന്ദ്രത്തിന് ഹെഡ്ഗേവാർ പേര്: പ്രതിഷേധവുമായി യുവജന സംഘടനകൾ
Palakkad Skill Development Center

പാലക്കാട് നഗരസഭ ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ. കെ.ബി. Read more

  മുനമ്പത്ത് ബിജെപി താത്കാലിക നേട്ടമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
കീം എഞ്ചിനീയറിംഗ് മോക് ടെസ്റ്റ് ഏപ്രിൽ 16 മുതൽ 19 വരെ
KEAM mock test

കീം എഞ്ചിനീയറിംഗ് മോക് ടെസ്റ്റ് ഏപ്രിൽ 16 മുതൽ 19 വരെ നടക്കും. Read more

ചടയമംഗലത്ത് സൂപ്പർമാർക്കറ്റിൽ നിന്ന് 700 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു
drug seizure

ചടയമംഗലത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് എക്സൈസ് വകുപ്പ് 700 കിലോ ലഹരി വസ്തുക്കൾ പിടികൂടി. Read more

മുനമ്പം വഖഫ് കേസ്: അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്ന് സിദ്ദിഖ് സേഠിന്റെ കുടുംബം
Munambam Waqf Case

മുനമ്പം വഖഫ് ഭൂമി കേസിൽ സിദ്ദിഖ് സേഠിന്റെ കുടുംബം കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ Read more

മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയുടെ കേരള ബന്ധം അന്വേഷിക്കുന്നു
Tahawwur Rana Kerala

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ കേരള ബന്ധം എൻഐഎ അന്വേഷിക്കുന്നു. Read more

ആശ വർക്കേഴ്സിന്റെ സമരം ശക്തമാകുന്നു; ഇന്ന് പൗരസംഗമം
ASHA workers protest

സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കേഴ്സിന്റെ അനിശ്ചിതകാല സമരം തുടരുന്നു. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ Read more

സ്ത്രീധന പീഡനം: യുവതിയെ ഭർതൃവീട്ടിൽ മർദ്ദിച്ചതായി പരാതി
dowry harassment

തൃശ്ശൂർ സ്വദേശിനിയായ യുവതിക്ക് സ്ത്രീധന പീഡനം നേരിടേണ്ടി വന്നതായി പരാതി. മാസങ്ങളോളം ഭർതൃവീട്ടിൽ Read more

Leave a Comment