ആലപ്പുഴ കടപ്പുറം ആശുപത്രി ഡോക്ടർക്കെതിരെ പുതിയ പരാതി; കുഞ്ഞിന്റെ കൈ തളർന്നു

Anjana

Alappuzha Beach Hospital delivery complaint

ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയിലെ ഡോക്ടർ പുഷ്പയ്ക്കെതിരെ പുതിയ പരാതി ഉയർന്നിരിക്കുകയാണ്. ആശുപത്രിയിൽ പ്രസവിച്ച മറ്റൊരു കുഞ്ഞിന്റെ കൈ തളർന്നുപോയതായാണ് ഇത്തവണത്തെ പരാതി. വാക്വം ഡെലിവറിക്കിടയിൽ ഉണ്ടായ പരുക്കാണ് തളർച്ചയ്ക്ക് കാരണമെന്ന് മെഡിക്കൽ കോളേജിലെ ചികിത്സാ രേഖകൾ വ്യക്തമാക്കുന്നു.

ആലപ്പുഴ തെക്കനാര്യാട് അവലുകുന്ന് പുത്തൻപുരയ്ക്കൽ ആഗേഷ്-രമ്യ ദമ്പതികളുടെ രണ്ടു മാസം പ്രായമായ പെൺകുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് വാക്വം ഡെലിവറിയിലൂടെ ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോർജിന് മാതാവ് പരാതി നൽകിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവിൽ ആരോപണം നേരിടുന്ന ഡോക്ടർ പുഷ്പയാണ് ചികിത്സ നടത്തിയതും പ്രസവം എടുത്തതും. പ്രസവത്തിനായി സെപ്റ്റംബർ 29നാണ് ആശുപത്രിയിൽ അഡ്മിറ്റായത്. കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തതിലുണ്ടായ പിഴവാണ് വൈകല്യത്തിനു കാരണമെന്നാണ് ആരോപണം. പേശികൾക്ക് ബലമില്ലാതെ തളർന്ന കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടറെ ധരിപ്പിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞ് ഫിസിയോതെറപ്പിയിലൂടെ ശരിയാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ല. കഴിഞ്ഞ വർഷം വാക്വം ഡെലിവറിയിലൂടെ ജനിച്ച ഒന്നര വയസ്സുകാരന്റെ വലതുകൈയുടെ സ്വാധീനവും ഇത്തരത്തിൽ നഷ്ടമായെന്ന പരാതിക്ക് പിന്നാലെയാണ് ഈ പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.

  ബിഹാറില്‍ പൊലീസിനെതിരെ അതിക്രമം; സ്ത്രീധന കേസ് പ്രതിയുടെ അറസ്റ്റിനെത്തിയപ്പോള്‍ സംഘര്‍ഷം

Story Highlights: New complaint against Alappuzha Beach Hospital doctor for alleged delivery complications

Related Posts
കൊവിഡ് ബാധിതനല്ലാത്ത രോഗിക്ക് തെറ്റായ ചികിത്സ: ആശുപത്രിക്കും ഡോക്ടർക്കും എതിരെ 5 ലക്ഷം രൂപ നഷ്ടപരിഹാരം
wrongful COVID-19 treatment compensation

എറണാകുളത്തെ മെഡിക്കൽ സെന്റർ ആശുപത്രിക്കും ഡോക്ടർ റോയി ജോർജിനും എതിരെ ജില്ലാ ഉപഭോക്തൃ Read more

ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു; ചികിത്സാ നിർദേശം അവഗണിച്ചത് ദുരന്തത്തിലേക്ക്
Christmas decoration accident death

കിളിമാനൂർ സ്വദേശി എ.എസ് അജിൻ (24) ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ് Read more

  ശബരിമല തീർത്ഥാടനം: എക്സൈസ് റെയ്ഡുകളിൽ 39,000 രൂപ പിഴ ഈടാക്കി
കളമശ്ശേരി മെഡിക്കൽ കോളേജിൽ യുവതിക്ക് മരുന്നുമാറി നൽകിയെന്ന് ആരോപണം; അന്വേഷണം ആരംഭിച്ചു
Kalamassery Medical College medication error

കളമശ്ശേരി മെഡിക്കൽ കോളേജിൽ യുവതിക്ക് മരുന്നുമാറി നൽകിയെന്ന ഗുരുതര ആരോപണം ഉയർന്നു. 61 Read more

മേലൂരിൽ നവജാത ശിശുവിന്റെ മരണം: ചികിത്സാ അഭാവം കാരണമെന്ന് സംശയം
newborn death Meloor

മേലൂർ പഞ്ചായത്തിലെ കരുവാപ്പടിയിൽ ഒരു നവജാത ശിശു മരിച്ച നിലയിൽ കണ്ടെത്തി. ഒറീസ Read more

ആലപ്പുഴ ആശുപത്രി വിവാദം: ഡോ. പുഷ്പയ്ക്കെതിരെ കൂടുതൽ ആരോപണങ്ങൾ
Alappuzha hospital controversy

ആലപ്പുഴയിലെ വനിതാ ശിശു ആശുപത്രിയിൽ വൈകല്യത്തോടെ കുട്ടി ജനിച്ച സംഭവത്തിൽ ഡോ. പുഷ്പയ്ക്കെതിരെ Read more

ആലപ്പുഴ കുഞ്ഞിന്റെ കേസ്: അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി – ആരോഗ്യമന്ത്രി
Alappuzha fetal abnormality case

ആലപ്പുഴയിലെ ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന Read more

  കൊവിഡ് ബാധിതനല്ലാത്ത രോഗിക്ക് തെറ്റായ ചികിത്സ: ആശുപത്രിക്കും ഡോക്ടർക്കും എതിരെ 5 ലക്ഷം രൂപ നഷ്ടപരിഹാരം
ആലപ്പുഴയിലെ നവജാത ശിശുവിന്റെ സംഭവം: സർക്കാർ അന്വേഷണം ആരംഭിച്ചു, എല്ലാ ചികിത്സയും ആലപ്പുഴയിൽ തന്നെ
Alappuzha newborn case

ആലപ്പുഴയിൽ വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിന്റെ സംഭവത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചു. എല്ലാ Read more

പത്തനംതിട്ട നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം: ദുരൂഹതകൾ നിറഞ്ഞ കേസ്
Pathanamthitta nursing student death

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ നിരവധി ദുരൂഹതകൾ നിലനിൽക്കുന്നു. Read more

കോഴിക്കോട് മെഡിക്കൽ കോളജിലെ യുവതിയുടെ മരണം: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
Kozhikode Medical College death investigation

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ Read more

പട്‌നയിൽ മൃതദേഹത്തിന്റെ കണ്ണ് നഷ്ടം; അവയവക്കച്ചവടം സംശയിച്ച് ബന്ധുക്കൾ
Missing eye dead body Bihar

പട്‌നയിലെ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ ഇടതുകണ്ണ് നഷ്ടമായി. അവയവക്കച്ചവടത്തിന്റെ ഭാഗമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. Read more

Leave a Comment