കോഴിക്കോട് മെഡിക്കൽ കോളജിലെ യുവതിയുടെ മരണം: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

Anjana

Kozhikode Medical College death investigation

കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ചികിത്സ തേടിയ യുവതിക്ക് കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനിയുടെ മരണ സംഭവത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കേസെടുത്തത്. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിൽ നിന്നും 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

നവംബർ 4 ന് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നവംബർ 19 ന് യുവതി മരിച്ചു. രോഗ നിർണയം നടത്തിയില്ലെന്നാണ് പരാതി. ഭർത്താവ് ഗിരീഷ് സമർപ്പിച്ച പരാതിയിൽ, രജനിക്ക് ഗില്ലൈൻബാരി സിൻഡ്രോം എന്ന ഗുരുതര രോഗമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ മനോരോഗ ചികിത്സയാണ് നൽകിയതെന്നും പറയുന്നു. നാലുദിവസങ്ങൾക്ക് ശേഷം രോഗം കണ്ടുപിടിച്ചപ്പോൾ ന്യുമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. മൂന്നു കുട്ടികളുടെ അമ്മയായിരുന്നു രജനി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മൃതദേഹവുമായി ബിജെപി പ്രതിഷേധം നടത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹവുമായാണ് കുടുംബവും ബിജെപിയും പ്രതിഷേധിച്ചത്. ചികിത്സാ പിഴവെന്ന ആരോപണം അന്വേഷിക്കാമെന്ന് സൂപ്രണ്ട് സമ്മതിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം അവസാനിപ്പിച്ചു. ചികിത്സാ വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും മെഡിക്കൽ റിപ്പോർട്ട് ഡി എം ഇ ക്ക് കൈമാറിയതായും സൂപ്രണ്ട് അറിയിച്ചു.

  എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം; വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

Story Highlights: Human Rights Commission orders investigation into death of young woman at Kozhikode Medical College due to alleged medical negligence

Related Posts
കൊവിഡ് ബാധിതനല്ലാത്ത രോഗിക്ക് തെറ്റായ ചികിത്സ: ആശുപത്രിക്കും ഡോക്ടർക്കും എതിരെ 5 ലക്ഷം രൂപ നഷ്ടപരിഹാരം
wrongful COVID-19 treatment compensation

എറണാകുളത്തെ മെഡിക്കൽ സെന്റർ ആശുപത്രിക്കും ഡോക്ടർ റോയി ജോർജിനും എതിരെ ജില്ലാ ഉപഭോക്തൃ Read more

കോഴിക്കോട് ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസുകൾ: രണ്ട് രോഗികൾ മരണത്തിന് കീഴടങ്ങി
Kozhikode ambulance tragedy

കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ രണ്ട് ആംബുലൻസുകളിലെ രോഗികൾ മരിച്ചു. എടരിക്കോട് സ്വദേശിനി Read more

  സൈബര്‍ തട്ടിപ്പ്: യുവമോര്‍ച്ച നേതാവിന്റെ കൂട്ടാളികളും പിടിയില്‍; കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം; വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ
M.T. Vasudevan Nair health condition

എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ Read more

കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ; ജീവനക്കാരിയോടുള്ള പെരുമാറ്റം വിവാദമായി
Kozhikode Judge Suspension

കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി എം. സുഹൈബിന് സസ്പെൻഷൻ. ജീവനക്കാരിയോട് അനുചിതമായി പെരുമാറിയെന്ന Read more

ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു; ചികിത്സാ നിർദേശം അവഗണിച്ചത് ദുരന്തത്തിലേക്ക്
Christmas decoration accident death

കിളിമാനൂർ സ്വദേശി എ.എസ് അജിൻ (24) ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ് Read more

കോഴിക്കോട് കാരവനിൽ രണ്ട് യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Kozhikode caravan deaths

കോഴിക്കോട് വടകരയിൽ നിർത്തിയിട്ട കാരവനിൽ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. പട്ടാമ്പി സ്വദേശികളായ Read more

  ക്ഷേത്ര വസ്ത്രധാരണം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്
തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾക്ക് അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
Kerala Metro projects

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ റെയിൽ സംവിധാനം നടപ്പിലാക്കാൻ അനുമതി തേടി മുഖ്യമന്ത്രി Read more

എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില സ്ഥിരം; മരുന്നുകളോട് പ്രതികരിക്കുന്നു
MT Vasudevan Nair health update

എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി Read more

എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വിദഗ്ധ ചികിത്സ തുടരുന്നു
MT Vasudevan Nair health

എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി റിപ്പോർട്ട് ചെയ്യപ്പെട്ടു. കോഴിക്കോട് ബേബി Read more

ചോദ്യപേപ്പർ ചോർച്ച: കോഴിക്കോട് ഡിഡിഇയുടെ മൊഴി രേഖപ്പെടുത്തി, യൂട്യൂബ് ചാനലുകളിൽ സംശയം
question paper leak

കോഴിക്കോട് ഡിഡിഇയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. യൂട്യൂബ് ചാനലുകളെ കുറിച്ച് സംശയമുണ്ടെന്ന് ഡിഡിഇ Read more

Leave a Comment