Headlines

Entertainment, National

തെലുങ്ക് സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ഒരു കോടി രൂപ നൽകി അല്ലു അർജുൻ

തെലുങ്ക് സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ഒരു കോടി രൂപ നൽകി അല്ലു അർജുൻ

തെലുങ്ക് സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കനത്ത മഴയെ തുടർന്നുണ്ടായ ദുരിതത്തിൽ കഴിയുന്നവരെ സഹായിക്കാനായി പ്രശസ്ത നടൻ അല്ലു അർജുൻ മുന്നോട്ട് വന്നിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ഒരു കോടി രൂപയാണ് താരം സംഭാവന നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന വ്യക്തിയാണ് അല്ലു അർജുൻ. വെള്ളപ്പൊക്കം മൂലമുണ്ടായ ദുരിതത്തിൽ ദുഃഖം പ്രകടിപ്പിച്ച് താരം തന്നെയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സഹായം നൽകിയ വിവരം പങ്കുവെച്ചത്. വീടും വസ്തുക്കളും നഷ്ടപ്പെട്ടവരെ സഹായിക്കാനാണ് ഈ തുക നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ആന്ധ്രാപ്രദേശിലും തെലങ്കാനയിലും നാശം വിതച്ച മഴയിൽ ഉണ്ടായ നഷ്ടങ്ങളിലും കഷ്ടപ്പാടുകളിലും ഞാൻ ദുഃഖിതനാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാൻ വിനീതമായ് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. എല്ലാവരുടെയും സുരക്ഷക്കായ് പ്രാർത്ഥിക്കുന്നു.’ എന്നാണ് അല്ലു അർജുൻ ട്വിറ്ററിൽ കുറിച്ചത്.

Story Highlights: Allu Arjun donates 1 crore to flood-affected Telangana and Andhra Pradesh

More Headlines

തിരുവോണത്തിന് മലയാളികൾക്കായി രജനികാന്തിന്റെ സ്റ്റൈലൻ ഡാൻസ്; വൈറലായി വിഡിയോ
കൊൽക്കത്തയിൽ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം; തെരുവിൽ നൃത്തവുമായി നടി മോക്ഷ സെൻ ഗുപ്ത
ആൻ അഗസ്റ്റിൻ പങ്കുവെച്ച പഴയകാല ചിത്രം: മോഹൻലാലിനൊപ്പം ഗമയിൽ
ആരാധകന്റെ മോശം പെരുമാറ്റം: ഷാക്കിറ വേദി വിട്ടിറങ്ങി
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
അദിതി റാവു ഹൈദരിയും സിദ്ധാർഥും വിവാഹിതരായി; സർപ്രൈസ് വെഡിങ് വാർത്ത സോഷ്യൽ മീഡിയയിൽ
ഗർഭിണിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Related posts

Leave a Reply

Required fields are marked *