മാനന്തവാടിയിൽ ആദിവാസി സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുനെല്ലി പോലീസ് കേസെടുത്തു. കാട്ടിക്കുളം പനവല്ലി സ്വദേശിനിയായ നാൽപ്പതുകാരിയെ ഒരു വർഷത്തോളം മന്ത്രവാദത്തിന്റെ പേരിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം പുറത്തുപറഞ്ഞാൽ കുടുംബാംഗങ്ങൾ മരിച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ സ്ത്രീയെ നിശബ്ദയാക്കിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ അതിജീവിതയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. തിരുനെല്ലിയിൽ വച്ചാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ദളിത് വിദ്യാർത്ഥിനിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 57 പ്രതികളെ പിടികൂടി. പത്തു ദിവസത്തിനുള്ളിൽ 59 പ്രതികളിൽ 57 പേരെയും അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു. വിദേശത്തുള്ള രണ്ടുപേർ ഒഴികെ എല്ലാവരെയും പിടികൂടാൻ കഴിഞ്ഞത് പ്രത്യേക അന്വേഷണ സംഘത്തിന്റെ മികവാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 10ന് ഇലവുംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റവും ഒടുവിൽ പിടിയിലായത് ഇലവുംതിട്ട കേസിലെ പ്രതിയായ 25കാരൻ വി എസ് അരുണാണ്. ഇയാളെ വീടിനു സമീപത്തുനിന്നാണ് പുലർച്ചെ കസ്റ്റഡിയിലെടുത്തത്.
Story Highlights: A tribal woman in Wayanad has filed a complaint alleging sexual assault for over a year under the guise of witchcraft.