വയനാട് ഓട്ടോ ഡ്രൈവർ കൊലപാതകം: കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കുടുംബം

Anjana

Wayanad auto driver murder

വയനാട്ടിലെ ഓട്ടോ ഡ്രൈവർ നവാസിന്റെ കൊലപാതകത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. അറസ്റ്റിലായ സുമിൽഷാദിന്റെയും അജിൻഷാദിന്റെയും പിതാവ് സുൽഫിക്കറിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് നവാസിന്റെ ബന്ധു അബ്ദുൾ റഷീദ് ആരോപണം ഉന്നയിച്ചു. സുൽഫിക്കറും നവാസും തമ്മിൽ മുൻപ് തർക്കം ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതിയായ സുമിൽഷാദിനെ ഇന്നോവ കാറിൽ രക്ഷപ്പെടാൻ സഹായിച്ചവരുണ്ടെന്നും അതിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും അബ്ദുൾ റഷീദ് ആവശ്യപ്പെട്ടു. അതേസമയം, അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. പ്രതികളുടെ ഹോട്ടൽ ലഹരി കേന്ദ്രമായിരുന്നുവെന്ന ആരോപണവും അന്വേഷണ വിധേയമാക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

കഴിഞ്ഞ തിങ്കളാഴ്ച ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നവാസ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ പൊലീസിനെ സമീപിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് സുമിൽ ഷാദ് ഥാർ ജീപ്പിടിപ്പിച്ച് നവാസിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. ഓട്ടോറിക്ഷയിൽ നവാസ് കയറി പോകുന്ന കാര്യം അജിൻഷാദ് സഹോദരനായ സുമിൽഷാദിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് റോഡരികിൽ വാഹനത്തിൽ കാത്തിരുന്ന സുമിൻഷാദ് അമിത വേഗത്തിലെത്തി ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരുടെയും മൊഴിയും സിസിടിവി ദൃശ്യങ്ങളും അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അപകടം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് വ്യക്തമായത്.

  വയനാട് അതിതീവ്ര ദുരന്ത പ്രദേശം: പ്രഖ്യാപനം മാത്രം പോരാ, അടിയന്തര നടപടികൾ വേണമെന്ന് ടി സിദ്ദിഖ്

Story Highlights: Family alleges more people involved in Wayanad auto driver’s murder

Related Posts
വയനാട് ഡിസിസി ട്രഷറർ മരണം: നിയമനക്കോഴ ആരോപണത്തിൽ പൊലീസ് കേസെടുത്തു
Wayanad DCC treasurer death

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റെയും മരണത്തെ തുടർന്ന് ഉയർന്ന നിയമനക്കോഴ Read more

എൻഎം വിജയൻറെ മരണം: കെപിസിസി ഉപസമിതി വയനാട്ടിൽ അന്വേഷണം ആരംഭിച്ചു
NM Vijayan death investigation

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻറെയും മകൻറെയും മരണവുമായി ബന്ധപ്പെട്ട് കെപിസിസി ഉപസമിതി Read more

കണ്ണൂർ റിജിത്ത് വധക്കേസ്: ഒൻപത് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ
Rijith murder case

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിന്റെ കൊലപാതക കേസിൽ ഒൻപത് പ്രതികൾക്കും ജീവപര്യന്തം Read more

  കലൂർ സ്റ്റേഡിയം വിവാദം: കല്യാൺ സിൽക്സ് നിലപാട് വ്യക്തമാക്കി, പൊലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ കണ്ണപുരം കൊലപാതകം: 19 വർഷത്തിനു ശേഷം ഇന്ന് ശിക്ഷാവിധി
Kannur murder case sentencing

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിന്റെ കൊലപാതക കേസിൽ ഇന്ന് തലശേരി ജില്ലാ Read more

വയനാട് പനമരം പഞ്ചായത്തിൽ എൽഡിഎഫിന് തിരിച്ചടി; യുഡിഎഫിന് ഭരണം
Panamaram Panchayat Wayanad

വയനാട്ടിലെ പനമരം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയം വിജയിച്ചു. Read more

റിജിത്ത് വധക്കേസ്: എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി വിധി
Rijith murder case

തലശ്ശേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിന്റെ കൊലപാതകക്കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. Read more

വയനാട് സഹകരണ മേഖലയിലെ അഴിമതി: ഡിസിസി നേതാവ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്
Wayanad cooperative corruption

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റേയും മകന്റേയും ആത്മഹത്യയെ തുടർന്നുണ്ടായ നിയമനക്കോഴ വിവാദത്തിൽ Read more

  വയനാട് ചൂരൽമലയിലെ യുവ എൻജിനീയർ വിവേകിന്റെ ദുഃഖകരമായ വിയോഗം; നാട് മൊത്തം ദുഃഖത്തിൽ
വയനാട് ചൂരൽമലയിലെ യുവ എൻജിനീയർ വിവേകിന്റെ ദുഃഖകരമായ വിയോഗം; നാട് മൊത്തം ദുഃഖത്തിൽ
Chooralmala Vivek death

വയനാട് ചൂരൽമലയിലെ 24 വയസ്സുകാരനായ വിവേക് ഗുരുതരമായ കരൾ രോഗത്തിന് കീഴടങ്ങി. നാട്ടുകാരുടെ Read more

വയനാട് നിയമനക്കോഴ: കോൺഗ്രസ് നേതാക്കൾക്കെതിരെ പുതിയ ആരോപണങ്ങൾ
Wayanad job bribe scandal

വയനാട്ടിലെ നിയമനക്കോഴ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പുതിയ പരാതികൾ ഉയർന്നു. ബത്തേരി അർബൻ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക