കോട്ടയം ഏറ്റുമാനൂർ–പൂഞ്ഞാർ സംസ്ഥാന പാതയിൽ കിസ്മത് പടി ജംക്‌ഷനു സമീപത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ 2 പേർ മരിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ചൊവ്വാഴ്ച വൈകിട്ട് 6.30നായിരുന്നു അപകടം.ബൈക്ക് തെന്നിമറിഞ്ഞ് പിക്കപ് ലോറിയുടെ അടിയിൽപെട്ടാണ് അപകടം ഉണ്ടായത്.
സംഭവത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.യുവാവും ബന്ധുവായ സ്ത്രീയുമാണ് മരിച്ചതെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
കനത്ത മഴയെ തുടർന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് നിഗമനം.
നാട്ടുകാർ ചേർന്ന് ഇരുവരെയും ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും യുവാവിന്റെ മരണം സംഭവിച്ചിരുന്നു.
തുടർന്ന് അൽപ സമയത്തിന് ശേഷം സ്ത്രീയും മരണപ്പെടുകയായിരുന്നു.
Story highlight : Two killed in bike accident at kottayam Ettumanoor.