കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ റിമാൻഡ് ചെയ്തു. കുടകിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. 2024 ഏപ്രിൽ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.