YouTuber arrest

മലപ്പുറം വണ്ടൂരിൽ ബിജെപി വനിതാ നേതാവിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യൂട്യൂബർ അറസ്റ്റിൽ
മലപ്പുറം വണ്ടൂരിൽ ബിജെപി വനിതാ നേതാവിനെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. കൂരാട് സ്വദേശിയായ സുബൈർ ബാപ്പുവിനെയാണ് ഈ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയും മകളും വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്.

പാക് ചാരവൃത്തി: യൂട്യൂബർ ജ്യോതി മല്ഹോത്ര അറസ്റ്റിൽ; കുരുക്കായത് പഴയ വീഡിയോകൾ
പാക് ചാരവൃത്തി കേസിൽ യൂട്യൂബർ ജ്യോതി മല്ഹോത്ര അറസ്റ്റിലായി. ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോകളാണ് കേസിൽ നിർണ്ണായകമായത്. ജ്യോതി കേരളത്തിലും വ്ലോഗിങ്ങിനായി എത്തിയിരുന്നു.

വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച യൂട്യൂബർ മണവാളൻ അറസ്റ്റിൽ; ജയിലിൽ മാനസിക അസ്വസ്ഥത
കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ അറസ്റ്റിലായി. ജയിലിൽ മുടി മുറിച്ചതിന് പിന്നാലെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പത്ത് മാസത്തെ ഒളിവിലൊടുവിൽ കുടകിൽ നിന്നാണ് ഇയാളെ പിടികൂടിയത്.