കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് 20 വയസ്സുകാരനായ ടികെ ആൽവിൻ മരണമടഞ്ഞു. വാഹനങ്ങളുടെ ചേസിങ് വീഡിയോ എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.