Youth Congress

കൊടുവള്ളി സി.ഐയുടെ ജന്മദിനാഘോഷം വിവാദത്തിൽ; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേക്ക് മുറിച്ചു, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തേടി
കോഴിക്കോട് കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻസ്പെക്ടറുടെ ജന്മദിനം ആഘോഷിച്ച സംഭവം വിവാദത്തിൽ. ഇൻസ്പെക്ടർ കെ പി അഭിലാഷിന് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. സംഭവത്തിൽ ചട്ടലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് കെ.പി. അഭിലാഷിനെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.

ഇടുക്കിയില് കോണ്ഗ്രസ് മെമ്പറുടെ കടയില് കഞ്ചാവ്; യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് വ്യാജ വാറ്റുമായി പിടിയില്
ഇടുക്കിയില് കോണ്ഗ്രസ് പഞ്ചായത്ത് മെമ്പറുടെ കടയില് കഞ്ചാവ് കണ്ടെത്തി. കട്ടപ്പന പൊലീസ് നടത്തിയ പരിശോധനയില് ഏഴ് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് വ്യാജ വാറ്റുമായി എക്സൈസിന്റെ പിടിയിലായി.

യൂത്ത് കോൺഗ്രസ് നേതാവ് ചാരായവുമായി പിടിയിൽ; രണ്ട് പേർ അറസ്റ്റിൽ
കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പെടെ രണ്ട് പേരെ ചാരായവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. പയ്യോളി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രഞ്ജിത്ത് ലാൽ, അഭിലാഷ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വ്യാജ വാറ്റുമായി പിടിയിൽ
കോഴിക്കോട് എക്സൈസ് നടത്തിയ പരിശോധനയിൽ യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാൽ വ്യാജ വാറ്റുമായി പിടിയിലായി. ഇയാളുടെ സഹായി അഭിലാഷിനെയും എക്സൈസ് പിടികൂടി. മൂന്നര ലിറ്റർ ചാരായം, 50 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവയും എക്സൈസ് പിടിച്ചെടുത്തു.

ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ തള്ളിയിട്ടില്ല; യൂത്ത് കോൺഗ്രസ് മുദ്രാവാക്യത്തിനെതിരെ ധീരജിന്റെ പിതാവ്
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകോപന മുദ്രാവാക്യത്തിനെതിരെ ധീരജിന്റെ പിതാവ് രാജേന്ദ്രൻ രംഗത്ത്. മലപ്പറ്റത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പദയാത്രയ്ക്കിടെയായിരുന്നു സംഭവം. സംഭവത്തിൽ സി.പി.ഐ.എമ്മും പോഷക സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ തള്ളിയിട്ടില്ലെന്ന യൂത്ത് കോൺഗ്രസ് മുദ്രാവാക്യത്തിനെതിരെ കെ.കെ. രാഗേഷ് രംഗത്ത്. മലപ്പട്ടത്ത് സി.പി.ഐ.എം നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് വേണ്ടാത്ത പണിക്ക് നിൽക്കരുതെന്നും കെ.കെ. രാഗേഷ് മുന്നറിയിപ്പ് നൽകി.

കണ്ണൂരിൽ കോൺഗ്രസ് സ്തൂപം വീണ്ടും തകർത്തു; യൂത്ത് കോൺഗ്രസ് – സിപിഐഎം സംഘർഷം
കണ്ണൂർ മലപ്പട്ടത്ത് കോൺഗ്രസ് സ്തൂപം വീണ്ടും തകർത്തു. യൂത്ത് കോൺഗ്രസ് സമ്മേളനത്തിനിടെ സിപിഐഎം - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സ്ഥലത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ
പത്തനംതിട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി. പ്രതിഷേധത്തിന്റെ ഭാഗമായി മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അൻസാർ മുഹമ്മദ്, നിയോജകമണ്ഡലം പ്രസിഡന്റ് നെജു മെഴുവേലി, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ജിഎസ്ടി റെയ്ഡ്; ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു
കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജിന്റെ വീട്ടിൽ ജിഎസ്ടി റെയ്ഡ്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ടു. പോലീസെത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.

പാലക്കാട് യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരെ പൊലീസ് കേസ്
പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ കെ.എസ്. ജയഘോഷിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. പോലീസിനെതിരെ സോഷ്യൽ മീഡിയയിൽ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. ആർ.എസ്.എസിന്റെ നിർദേശപ്രകാരമാണ് കേസെടുത്തതെന്ന് ജയഘോഷ് ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസ്
പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കുള്ള മാർച്ചുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവിന്റെ പേര് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

യൂത്ത് കോൺഗ്രസ് നേതാവിന് കൊല്ലത്ത് കുത്തേറ്റു
കൊല്ലം കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. ഷാഫി മുരുകാലയത്തിന് നേരെയാണ് അയൽവാസി കുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കത്തിക്കുത്തിന് കാരണമെന്ന് പോലീസ് പറയുന്നു.