Worker Safety

കേരളത്തിൽ ചൂട് കൂടിയതിനെ തുടർന്ന് ജോലി സമയക്രമത്തിൽ മാറ്റം
കേരളത്തിൽ അസഹനീയമായ ചൂട് തുടരുന്ന സാഹചര്യത്തിൽ, വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. ജില്ലാ ലേബർ ഓഫീസർമാരുടെ മേൽനോട്ടത്തിൽ പരിശോധനകളും നടത്തും.

ഗുജറാത്തിൽ വിഷവാതക ചോർച്ച; അഞ്ച് തൊഴിലാളികൾ മരിച്ചു
ഗുജറാത്തിലെ കച്ചിൽ വിഷവാതക ചോർച്ചയിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. കാൻഡ്ലയിലെ ഇമാമി അഗ്രോ ടെക് കമ്പനിയിലാണ് സംഭവം. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മഹാരാഷ്ട്രയിൽ ഹോട്ടൽ വെയിറ്ററേ തട്ടിക്കൊണ്ടുപോയി ; ബില്ലിനെച്ചൊല്ലി തർക്കം
മഹാരാഷ്ട്രയിൽ ഹോട്ടൽ വെയിറ്റർ തട്ടിക്കൊണ്ടുപോകപ്പെട്ടു. ഭക്ഷണത്തിന്റെ പണം നൽകാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതരായ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നു.

ജോയിയുടെ മരണത്തിന് ഇന്ത്യൻ റെയിൽവേ ഉത്തരവാദി: മന്ത്രി വി ശിവൻകുട്ടി
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മരണത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ജോയിയുടെ മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യൻ റെയിൽവേക്ക് തന്നെയാണെന്ന് ...