Wildlife Conservation
മാട്ടുപ്പെട്ടി ഡാമിലെ സീപ്ലെയിൻ പദ്ധതിക്കെതിരെ വനം വകുപ്പിന്റെ എതിർപ്പ്
മാട്ടുപ്പെട്ടി ഡാമിൽ സീപ്ലെയിൻ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ വനം വകുപ്പ് എതിർപ്പ് അറിയിച്ചു. ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്ന ആശങ്കയാണ് പ്രധാന കാരണം. എന്നാൽ പരീക്ഷണ ലാൻഡിംഗിന് എതിർപ്പില്ല, തുടർ ലാൻഡിംഗിന് മുൻപ് വിശദമായ പഠനം വേണമെന്ന് വനം വകുപ്പ് നിർദ്ദേശിച്ചു.
ആനകളെ സംരക്ഷിച്ചില്ലെങ്കിൽ അടുത്ത തലമുറയ്ക്ക് മ്യൂസിയത്തിൽ മാത്രം കാണാം: ഹൈക്കോടതി മുന്നറിയിപ്പ്
ആനകളെ ഉപയോഗിക്കുന്നതിനെതിരെ കേരള ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. നാട്ടാനകളാക്കി മാറ്റാനുള്ള ശ്രമത്തിനിടെ നിരവധി ആനകൾ ചരിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. ആനകളെ സംരക്ഷിച്ചില്ലെങ്കിൽ അടുത്ത തലമുറയ്ക്ക് മ്യൂസിയത്തിൽ മാത്രമേ കാണാൻ സാധിക്കൂ എന്ന് കോടതി മുന്നറിയിപ്പ് നൽകി.
ന്യൂജേഴ്സി ബീച്ചില് ഡോള്ഫിന്റെ മൃതദേഹം: വേട്ടക്കാരുടെ ക്രൂരതയില് അന്വേഷണം ആരംഭിച്ചു
അമേരിക്കയിലെ ന്യൂജേഴ്സിയിലെ അലന് വേവ് ബീച്ചില് ഡോള്ഫിന്റെ മൃതദേഹം കണ്ടെത്തി. മൂര്ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇറച്ചി മുറിച്ച് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.
മധ്യപ്രദേശിലെ കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചത്ത നിലയിൽ; കാരണം അജ്ഞാതം
മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കീടനാശിനി പ്രയോഗിച്ച വിളകൾ ഭക്ഷിച്ചതാകാം കാരണമെന്ന് സംശയം.
എഐ സംവിധാനം ആനകളുടെ ജീവൻ രക്ഷിച്ചു; വൻ അപകടം ഒഴിവായി
എഐ പിന്തുണയുള്ള ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം മൂലം ട്രെയിനും ആനക്കൂട്ടവും തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. ഈസ്റ്റ് സെൻട്രൽ റെയിൽവേ ഈ സംവിധാനം വ്യാപകമായി നടപ്പിലാക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം 414 ആനകളുടെയും ഈ വർഷം 383 ആനകളുടെയും ജീവൻ രക്ഷിക്കപ്പെട്ടു.
50 വർഷത്തിനിടെ ലോകത്തെ വന്യജീവി സമ്പത്ത് 73% കുറഞ്ഞു; ആശങ്കയോടെ WWF റിപ്പോർട്ട്
ലോകത്തെ വന്യജീവിസമ്പത്ത് 73 ശതമാനം കുറഞ്ഞതായി WWF റിപ്പോർട്ട്. ലാറ്റിൻ അമേരിക്കയിലും കരീബിയനിലും 95% കുറവ് രേഖപ്പെടുത്തി. ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും മലിനീകരണവും വന്യജീവികൾക്ക് ഭീഷണിയാകുന്നു.
കേരളത്തിൽ കാട്ടാനകളുടെ എണ്ണം കുറഞ്ഞതായി വനം മന്ത്രി
കേരളത്തിലെ കാട്ടാനകളുടെ എണ്ണത്തിൽ കുറവുണ്ടായതായി വനം മന്ത്രി എ കെ ശശീന്ദ്രൻ വെളിപ്പെടുത്തി. വനംവകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ ആനകളുടെ എണ്ണം 1920-ൽ നിന്ന് 1793 ...