Wild Elephants

വിതുര മരുതാമലയിൽ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാട് കയറ്റി
വിതുര മരുതാമല മക്കിയിലെ ഐസർ കാമ്പസിന് സമീപം ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വനം വകുപ്പ് തുരത്തി. കുട്ടിയാനകൾ ഉൾപ്പെടെ ഏഴോളം കാട്ടാനകളാണ് കഴിഞ്ഞ ദിവസം രാത്രി ജനവാസ മേഖലയിലെത്തിയത്. തുടർന്ന് പരിഭ്രാന്തരായ പ്രദേശവാസികൾ വനം വകുപ്പിനെ വിവരമറിയിച്ചു.

കാട്ടാനാക്രമണം: സർക്കാരിനെതിരെ ഹൈക്കോടതി
കാട്ടാനാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. വന്യമൃഗ ആക്രമണങ്ങൾ തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും അറിയുന്നതിനായി ലീഗൽ സർവീസ് അതോറിറ്റി സർവേ നടത്തണമെന്നും കോടതി നിർദേശിച്ചു.

കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കർഷകൻ മരിച്ചു; പ്രതിഷേധം അണപൊട്ടി
വയനാട് - തമിഴ്നാട് അതിർത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കർഷകൻ മരിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നു. അധികൃതർ നഷ്ടപരിഹാരവും ജോലിയും വാഗ്ദാനം ചെയ്തതോടെ സമരം അവസാനിപ്പിച്ചു.

ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു; ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു
ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു. ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ ചികിത്സ നൽകി വരുന്നതിനിടെയാണ് ആന ചരിഞ്ഞത്.