Wild Elephant Attack

കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ സ്ത്രീക്ക് പരിക്ക്
നിലമ്പൂർ പോത്തുകല്ലിൽ കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ ആദിവാസി സ്ത്രീക്ക് വീണു പരിക്ക്. പോത്തുകൽ അപ്പൻ കാപ്പ് നഗറിലെ മൂപ്പൻ കൃഷ്ണൻ കുട്ടിയുടെ ഭാര്യ രമണിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.15ഓടെ അപ്പൻ കാപ്പ് നഗറിലെ ലൈബ്രറിക്ക് സമീപമാണ് കാട്ടാന ഓടിച്ചത്.

വയനാട്ടില് കാട്ടാന ആക്രമണം; യുവാവിന്റെ മരണത്തില് പ്രതിഷേധഹര്ത്താല്
വയനാട് നൂല്പുഴയില് കാട്ടാന ആക്രമണത്തില് യുവാവ് മരിച്ചതില് പ്രതിഷേധിച്ച് ഇന്ന് ഹര്ത്താല്. ഫാര്മേഴ്സ് റിലീഫ് ഫോറമാണ് ഹര്ത്താലിന് ആഹ്വാനം ചെയ്തത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്ത്താലിനെ എതിര്ക്കുന്നു.

പാലോട് വനത്തിൽ മൃതദേഹം; കാട്ടാന ആക്രമണ സംശയം
തിരുവനന്തപുരം പാലോട് വനത്തിൽ ഒരു മൃതദേഹം കണ്ടെത്തി. കാട്ടാന ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന സംശയം. ശാസ്താംകോട്ട സ്വദേശി ബാബു എന്നയാളാണ് മരിച്ചത്.

ഇടുക്കിയിൽ കാട്ടാന ആക്രമണം: പ്രതിഷേധം ശക്തം
ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരണപ്പെട്ടു. കളക്ടർ സ്ഥലത്തെത്താത്തതിൽ പ്രതിഷേധം. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം നടത്തുന്നു.

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; പ്രതിഷേധം കനക്കുന്നു
ഇടുക്കി മുള്ളരിങ്ങാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. യൂത്ത് ലീഗ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുന്നു. വനംമന്ത്രി റിപ്പോർട്ട് തേടി.

ഇടുക്കി മുള്ളരിങ്ങാട്ടിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം
ഇടുക്കി മുള്ളരിങ്ങാട്ടിൽ കാട്ടാന ആക്രമണത്തിൽ 22 വയസ്സുകാരനായ അമർ ഇലാഹി മരണപ്പെട്ടു. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

കുട്ടമ്പുഴ കാട്ടാന ആക്രമണം: എല്ദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി
കുട്ടമ്പുഴയില് കാട്ടാന ആക്രമണത്തില് കൊല്ലപ്പെട്ട എല്ദോസിന്റെ കുടുംബത്തിന് സര്ക്കാര് നഷ്ടപരിഹാരം നല്കി. പത്ത് ലക്ഷം രൂപയില് ആദ്യ ഗഡുവായി അഞ്ച് ലക്ഷം രൂപ കൈമാറി. പിണവൂര്കുടി മേഖലയില് സുരക്ഷാ നടപടികള് ശക്തമാക്കി.

വയനാട് ചേകാടിയില് കാട്ടാനയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
വയനാട് ചേകാടിയില് കാട്ടാനയുടെ ആക്രമണത്തില് പാലക്കാട് സ്വദേശി സതീഷിന് ഗുരുതര പരിക്കേറ്റു. സംഭവത്തെ തുടര്ന്ന് സതീഷിനെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കര്ഷകസംഘം പ്രതിഷേധവുമായി രംഗത്തെത്തി.

കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ജോലിയും നൽകും
വയനാട് കല്ലൂരിലെ കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ ധനസഹായം നൽകാനും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാനും സർവ്വകക്ഷി ...