Wild Boars

കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കടുവയെയും ആനയെയും അതീവ സംരക്ഷിത പട്ടികയിൽ നിന്ന് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം തള്ളി. മനുഷ്യന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നിലമ്പൂർ ചാലിയാർ പഞ്ചായത്തിൽ കാട്ടുപന്നികളുടെ ശല്യം; യാത്രക്കാർക്ക് ഭീഷണി
മലപ്പുറം ജില്ലയിലെ നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് വേട്ടേക്കോട് റോഡിൽ കാട്ടുപന്നികൾ കൂട്ടത്തോടെ എത്തിയത് യാത്രക്കാർക്ക് ഭീഷണിയായി. രാത്രി എട്ട് മണിയോടെയാണ് മൂന്ന് കാട്ടുപന്നികൾ റോഡിൽ നിലയുറപ്പിച്ചത്. ഈ പ്രദേശത്ത് മുൻപും കാട്ടുപന്നികൾ വാഹനങ്ങളിൽ ഇടിച്ചു അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

പാലക്കാട് കിണറ്റിൽ വീണ അഞ്ച് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
പാലക്കാട് എലപ്പുള്ളിയിൽ കിണറ്റിൽ വീണ അഞ്ച് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. നാട്ടുകാരുടെ ആവശ്യപ്രകാരം വനംവകുപ്പ് അനുമതി നൽകി. കാട്ടുപന്നികളെ കയറിട്ട് കുരുക്കിയശേഷമാണ് വെടിവെച്ചത്.