Weapons seizure

Alappuzha weapons seizure

ആലപ്പുഴയിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു

നിവ ലേഖകൻ

ആലപ്പുഴ കുമാരപുരത്ത് പിസ്റ്റളും വാളുകളും ഉൾപ്പെടെ വൻ ആയുധശേഖരം പോലീസ് കണ്ടെടുത്തു. കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോർ എന്നയാളുടെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. 2015 ൽ കാണാതായ രാകേഷ് തിരോധാനമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയിലാണ് കണ്ടെത്തൽ.

Kasaragod weapons arrest

കാസർകോട് ആയുധങ്ങളുമായി സഞ്ചരിച്ച കർണാടക സ്വദേശി പിടിയിൽ

നിവ ലേഖകൻ

കാസർകോട് ബന്തിയോട് പ്രദേശത്ത് ആയുധങ്ങളുമായി സഞ്ചരിച്ച കർണാടക സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ നിന്ന് വടിവാളും കത്തികളും പിടികൂടി. ബണ്ട്വാൾ സ്വദേശി ആദി ജോക്കിൻ കാസ്റ്റിലിനോയ്ക്കെതിരെ കേസെടുത്തു.