Wayanad

വയനാട്ടിലെ പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹർജി തള്ളി
വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ പേരിൽ പണപ്പിരിവ് നിയന്ത്രിക്കണമെന്ന ആവശ്യമുന്നയിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞു. സിനിമാനടനും അഭിഭാഷകനുമായ സി. ഷുക്കൂർ നൽകിയ ഹർജിയാണ് കോടതി പിഴയോടെ നിരസിച്ചത്. ഹർജി പൊതുതാൽപര്യത്തിനല്ലെന്നും പ്രശസ്തിക്കുവേണ്ടിയാണെന്നും കോടതി വിമർശിച്ചു.

പാലക്കാട്ടും വയനാട്ടിലും അസാധാരണ ഉഗ്രശബ്ദങ്ങൾ; ഭൂകമ്പസൂചനകളില്ല
പാലക്കാട് ഒറ്റപ്പാലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വയനാട്ടിലെ ചില പഞ്ചായത്തുകളിൽ നിന്നും അസാധാരണമായ ഉഗ്രശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ. എന്നാൽ ഭൂകമ്പസൂചനകളൊന്നും കണ്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

വയനാട്ടില് ഭൂമിക്കടിയില് നിന്നും ശബ്ദവും മുഴക്കവും; ജനങ്ങളെ മാറ്റുന്നു
വയനാട് ജില്ലയിലെ പല പ്രദേശങ്ങളിലും ഇന്ന് പ്രഭാതത്തില് തന്നെ ഭൂമിക്കടിയില് നിന്നും ശബ്ദവും മുഴക്കവും കേട്ടു. ഈ പ്രതിഭാസം അനുഭവപ്പെട്ട സ്ഥലങ്ങളില് നിന്നും ജനങ്ങളെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികള് ജില്ലാ ഭരണകൂടം സ്വീകരിച്ചു.

വയനാട്ടിൽ ഭൂചലന സംശയം; ജനങ്ങളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റാൻ നിർദേശം
വയനാട്ടിലെ എടക്കൽ പ്രദേശത്ത് ഭൂചലനത്തിന്റെ സംശയമുണ്ടായി. നാട്ടുകാർ ഉഗ്രശബ്ദം രൂപപ്പെട്ടുവന്നതായി അറിയിച്ചു. പ്രദേശത്തെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. ജനങ്ങളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റാൻ നിർദേശം നൽകി.

വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കി
വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓണാഘോഷങ്ങളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസവും പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചത്.

വയനാട്ടിലെ രക്ഷാപ്രവർത്തകരെ അപമാനിച്ചതിന് യൂട്യൂബർക്കെതിരെ കേസ്
വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത സൈന്യത്തെയും നടൻ മോഹൻലാലിനെയും അപമാനിച്ച് യൂട്യൂബ് ചാനലിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ തിരുവനന്തപുരം സ്വദേശി അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു. ചെകുത്താൻ എന്ന അക്കൗണ്ടിലൂടെ പ്രസിദ്ധനായ അജു അലക്സ് നിലവിൽ ഒളിവിലാണ്.