Wayanad

വയനാട്ടിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യാശ്രമം
വയനാട് കേണിച്ചിറയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേബിൾ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് ലിഷ (35) എന്ന യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

എസ്.കെ.എന് 40 കേരള യാത്ര വയനാട്ടില്
ആർ ശ്രീകണ്ഠൻ നായരുടെ എസ്.കെ.എൻ 40 കേരള യാത്ര വയനാട്ടിലെത്തി. പുൽപ്പള്ളിയിൽ നിന്ന് ആരംഭിച്ച യാത്ര സുൽത്താൻ ബത്തേരി, മീനങ്ങാടി, മുട്ടിൽ, കൽപ്പറ്റ എന്നിവിടങ്ങളിൽ പര്യടനം നടത്തും. രണ്ട് ദിവസത്തെ പര്യടനത്തിനിടെ വിവിധ പരിപാടികളിൽ ശ്രീകണ്ഠൻ നായർ പങ്കെടുക്കും.

എല്സ്റ്റണ് എസ്റ്റേറ്റ് തൊഴിലാളികള് അനിശ്ചിതകാല സമരത്തില്
കല്പ്പറ്റ എല്സ്റ്റണ് എസ്റ്റേറ്റിലെ തൊഴിലാളികള് അനിശ്ചിതകാല സമരം ആരംഭിച്ചു. 11 കോടി രൂപയുടെ ആനുകൂല്യങ്ങള് ലഭിക്കാനുണ്ടെന്നും 13 വര്ഷമായി ആനുകൂല്യങ്ങള് ലഭിച്ചിട്ടില്ലെന്നും തൊഴിലാളികള് പറയുന്നു. സര്ക്കാരിന്റെ ഇടപെടല് ആവശ്യപ്പെട്ടാണ് സമരം.

വയനാട്ടില് ലഹരിയിലായ പിതാവും മകനും ചേര്ന്ന് വാഹനങ്ങള്ക്ക് നേരെ അക്രമം
വയനാട് നൂല്പ്പുഴയില് ലഹരിമരുന്ന് ഉപയോഗിച്ച പിതാവും മകനും ചേര്ന്ന് വാഹനങ്ങള്ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. പോലീസ് വാഹനത്തിന്റേതടക്കം നിരവധി വാഹനങ്ങളുടെ ചില്ലുകള് തകര്ത്തു. പൊലീസും നാട്ടുകാരും ചേര്ന്ന് ഇരുവരെയും കീഴ്പ്പെടുത്തി.

വയനാട്ടിൽ പൊലീസിന് നേരെ ആക്രമണം; പിതാവും പുത്രനും അറസ്റ്റിൽ
വയനാട് നമ്പിക്കൊല്ലിയിൽ പൊലീസിന് നേരെ അതിക്രമണം. പിതാവും പുത്രനും ചേർന്നാണ് പോലീസിനെ ആക്രമിച്ചത്. ലഹരിയുടെ സ്വാധീനത്തിലായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

സിദ്ധാർത്ഥന്റെ മരണം: 19 വിദ്യാർത്ഥികളെ വെറ്ററിനറി സർവകലാശാല പുറത്താക്കി
ജെ.എസ്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് 19 വിദ്യാർത്ഥികളെ കേരള വെറ്ററിനറി സർവകലാശാല പുറത്താക്കി. 2024 ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ വിദ്യാർത്ഥികൾ സിദ്ധാർത്ഥനെ പരസ്യവിചാരണ നടത്തി ക്രൂരമായി മർദ്ദിച്ചതായി കേസിൽ പറയുന്നു.

വയനാട്ടിൽ തേനീച്ച കുത്തേറ്റ് തൊഴിലാളി മരിച്ചു
വയനാട്ടിലെ ആലത്തൂർ എസ്റ്റേറ്റിൽ തേനീച്ചയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63) എന്നയാളാണ് മരിച്ചത്. ജോലിക്കിടെ തേനീച്ചക്കൂട് ഇളകി വീണതാണ് അപകടകാരണം.

കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് മരിച്ചത്. കോഴിക്കോട് നിന്ന് കണ്ടെത്തിയ യുവാവിനെ കൽപ്പറ്റ പോലീസിന് കൈമാറിയിരുന്നു.

ചത്ത ആടുകളെ വനത്തിൽ തള്ളാൻ ശ്രമം: നാലുപേർ പിടിയിൽ
വയനാട്ടിൽ ചത്ത ആടുകളെ വനത്തിൽ ഉപേക്ഷിക്കാൻ ശ്രമിച്ച നാല് പേരെ വനം വകുപ്പ് പിടികൂടി. ഏകദേശം 35 ചത്ത ആടുകളെയാണ് ലോറിയിൽ കൊണ്ടുവന്ന് ഉപേക്ഷിക്കാൻ ശ്രമിച്ചത്. രാജസ്ഥാൻ സ്വദേശികളായ നാല് പേരെയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 358 പേർ സമ്മതപത്രം നൽകി
മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് 358 പേർ സമ്മതപത്രം നൽകി. 402 ഗുണഭോക്താക്കളിൽ 358 പേർ ഇതിനകം സമ്മതപത്രം സമർപ്പിച്ചു. ഏപ്രിൽ 20ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

