വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ നിഷേധിച്ചു. പുറത്തുവന്ന രേഖ വ്യാജമാണെന്നും നിയമനത്തിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്പിക്ക് പരാതി നൽകുമെന്നും എംഎൽഎ അറിയിച്ചു.