Water Contamination

പ്രയാഗ്രാജ് കുംഭമേളയിലെ നദിയിൽ മലിനജലം; കോളിഫോം അപകടകരമായ അളവിൽ
പ്രയാഗ്രാജിലെ മഹാ കുംഭമേളയിൽ പുണ്യസ്നാനം ചെയ്ത നദീജലത്തിൽ ഉയർന്ന അളവിൽ ഫേക്കൽ കോളിഫോം കണ്ടെത്തി. സിപിസിബി റിപ്പോർട്ട് പ്രകാരം, മനുഷ്യ-മൃഗ വിസർജ്യങ്ങളാണ് മലിനീകരണത്തിന് കാരണം. എൻജിടി കേസ് നാളത്തേക്ക് മാറ്റി, യുപി പിസിബി, ചീഫ് സെക്രട്ടറി എന്നിവരെ വിളിച്ചുവരുത്തി.

തളിപ്പറമ്പിൽ കുടിവെള്ളത്തിൽ ഇ-കോളി: സ്വകാര്യ ഏജൻസിയുടെ വിതരണം നിരോധിച്ചു
തളിപ്പറമ്പിൽ സ്വകാര്യ ഏജൻസി വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചു. സ്വകാര്യ കുടിവെള്ള വിതരണം താൽക്കാലികമായി നിരോധിച്ചു.

കാക്കനാട് ഡി എൽ എഫ് ഫ്ലാറ്റിൽ വീണ്ടും കൂട്ടരോഗബാധ; 27 പേർക്ക് വയറിളക്കവും ഛർദ്ദിയും
കാക്കനാട് ഡി എൽ എഫ് ഫ്ലാറ്റിൽ 27 പേർക്ക് വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തു. രണ്ട് പേർക്ക് മഞ്ഞപ്പിത്തവും കണ്ടെത്തി. വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

യുഎസിലെ മൂന്നിലൊന്ന് ജനങ്ങള് മാരകമായ രാസവസ്തു കലര്ന്ന ജലം ഉപയോഗിക്കുന്നു: പഠനം
യുഎസിലെ മൂന്നിലൊന്ന് ജനങ്ങള് മാരകമായ രാസവസ്തു കലര്ന്ന ജലം ഉപയോഗിക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു. ക്ലോറാമൈന് ഉപയോഗിച്ച് ശുദ്ധീകരിക്കുമ്പോള് ക്ലോറോണിട്രാമൈഡ് അയോണ് ഉണ്ടാകുന്നു. ഇത് അര്ബുദ സാധ്യത വര്ധിപ്പിക്കുന്നതായി കണ്ടെത്തല്.