Walayar

വാളയാർ കേസ്: സിബിഐ അന്വേഷണം പോര, കേരളാ പോലീസ് മികച്ചത് – പെൺകുട്ടികളുടെ അമ്മ
വാളയാർ പെൺകുട്ടികളുടെ മരണ കേസിൽ സിബിഐ അന്വേഷണം കൃത്യമായി നടന്നില്ലെന്ന് അമ്മ ആരോപിച്ചു. കേരളാ പോലീസിന്റെ അന്വേഷണമാണ് കൂടുതൽ മികച്ചതെന്ന് അവർ അഭിപ്രായപ്പെട്ടു. യഥാർത്ഥ പ്രതികളെ ഒഴിവാക്കി തങ്ങളെയാണ് പ്രതികളാക്കി ചിത്രീകരിക്കുന്നതെന്നും അവർ പറഞ്ഞു.

വാളയാർ കേസ്: മാതാപിതാക്കൾക്കെതിരെ സിബിഐ കുറ്റപത്രം
വാളയാർ കേസിൽ കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ആറ് കേസുകളിലാണ് കുറ്റപത്രം. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പാലക്കാട് വാളയാർ പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾക്ക് തീ
പാലക്കാട് വാളയാർ പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട രണ്ട് പിക്കപ്പ് വാനുകൾക്ക് സാമൂഹ്യവിരുദ്ധർ തീയിട്ടു. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. കഞ്ചിക്കോട് നിന്നുള്ള ഫയർഫോഴ്സ് എത്തി തീ അണച്ചു.

ട്രെയിനിൽ നിന്ന് വീണ യുവാവിനെ പൊലീസ് രക്ഷിച്ചു
കോയമ്പത്തൂർ സ്വദേശിയായ യുവാവിനെ പൊലീസ് രക്ഷിച്ചു. വാളയാർ മേഖലയിലെ വനപ്രദേശത്തിനു സമീപം ട്രെയിനിൽ നിന്ന് വീണ പ്രദീപിനെ കണ്ടെത്താൻ പൊലീസ് രണ്ടു കിലോമീറ്റർ ദൂരം തിരച്ചിൽ നടത്തി. ...