Wadakkanchery

വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
തൃശ്ശൂർ വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിലായി. മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിട്ട ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.

വടക്കാഞ്ചേരിയിൽ കുടിവെള്ള സമിതി സെക്രട്ടറിക്ക് വെട്ടേറ്റു; കോട്ടയത്ത് ലോൺ അടവ് വൈകിയതിന് ഗൃഹനാഥനെ ആക്രമിച്ചു
വടക്കാഞ്ചേരിയിൽ കുഴൽക്കിണർ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കുടിവെള്ള സമിതി സെക്രട്ടറിക്ക് വെട്ടേറ്റു. കോട്ടയത്ത് ലോൺ അടയ്ക്കാൻ വൈകിയതിന് രോഗിയായ ഗൃഹനാഥനെ വീട്ടിൽ കയറി സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ ആക്രമിച്ചു. മോഹനൻ എന്നയാളുടെ കൈക്ക് പരിക്കേറ്റു, അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ
വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റു മരിച്ചു. മംഗലം ചോഴിയങ്കാട് സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വടക്കാഞ്ചേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവിൽ
വടക്കാഞ്ചേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സേവ്യർ എന്നയാളാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും വെട്ടേറ്റു.