കഠിനംകുളത്ത് നായയെ കൊണ്ട് നാട്ടുകാരെ കടിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ട കമ്രാൻ സമീർ വീണ്ടും അക്രമം അഴിച്ചുവിട്ടു. തിരുവനന്തപുരത്തെ വിഎസ്എസ്സി ശാസ്ത്രജ്ഞനും ഭാര്യയ്ക്കും നേരെ ആക്രമണം നടത്തി. സംഭവത്തിൽ പ്രതി അറസ്റ്റിലായി.