VS Sunil Kumar

വി.എസ്. സുനിൽകുമാറിനെതിരെ സിപിഐയിൽ വിമർശനം; സാമ്പത്തിക സംവരണ വിഷയത്തിൽ അതൃപ്തി
സിപിഐ നേതാവ് വി.എസ്. സുനിൽകുമാറിനെതിരെ പാർട്ടിയിൽ വിമർശനം ശക്തമാകുന്നു. സാമ്പത്തിക സംവരണത്തെ എതിർക്കുന്ന പാർട്ടി കോൺഗ്രസ് പ്രമേയം വ്യക്തിഗത നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കളും അതൃപ്തി അറിയിച്ചതായാണ് വിവരം.

ബിജെപിയിൽ നിന്ന് കേക്ക് സ്വീകരിച്ചതിനെ കുറിച്ച് എം.കെ. വർഗീസിന്റെ വിശദീകരണം
തൃശൂർ മേയർ എം.കെ. വർഗീസ് ബിജെപിയിൽ നിന്ന് കേക്ക് സ്വീകരിച്ചതിനെ കുറിച്ച് വിശദീകരിച്ചു. ക്രിസ്മസ് ദിനത്തിൽ സ്നേഹം പങ്കിടാൻ വന്നവരെ തിരസ്കരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂർ പൂരം വിവാദം: സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണവുമായി വിഎസ് സുനിൽകുമാർ
തൃശൂർ പൂരം കലക്കൽ വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ വിഎസ് സുനിൽകുമാർ മൊഴി നൽകി. പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിൽ സംഘപരിവാർ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ രാഷ്ട്രീയ ഗൂഢാലോചന: വിഎസ് സുനിൽകുമാർ
തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി വിഎസ് സുനിൽകുമാർ ആരോപിച്ചു. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അദ്ദേഹം തള്ളി. എൻഡിഎ സ്ഥാനാർത്ഥിക്കായി അനുകൂല സാഹചര്യം ഒരുക്കാനായി നടത്തിയ ഗൂഢാലോചനയാണ് പൂരം അലങ്കോലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂര് പൂരം വിവാദം: പുതിയ അന്വേഷണത്തിന് ശുപാര്ശ; പ്രതീക്ഷയുണ്ടെന്ന് വിഎസ് സുനില് കുമാര്
തൃശൂര് പൂരം അലങ്കോലപ്പെടുത്തല് വിവാദത്തില് പുതിയ അന്വേഷണം വേണമെന്ന ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്ശയില് പ്രതീക്ഷയുണ്ടെന്ന് വിഎസ് സുനില് കുമാര് പ്രതികരിച്ചു. എഡിജിപി എംആര് അജിത് കുമാര് സമര്പ്പിച്ച റിപ്പോര്ട്ട് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്ക്ക് വിശ്വാസയോഗ്യമായ റിപ്പോര്ട്ട് വേഗത്തില് പുറത്തുവരണമെന്നും സുനില് കുമാര് ആവശ്യപ്പെട്ടു.

പൂരം കലക്കല്: മുഖ്യമന്ത്രിയെ പൂര്ണ്ണമായി വിശ്വസിക്കുന്നുവെന്ന് വി എസ് സുനില്കുമാര്
തൃശ്ശൂര് പൂരം കലക്കല് വിഷയത്തില് മുഖ്യമന്ത്രിയെ പൂര്ണ്ണമായി വിശ്വസിക്കുന്നുവെന്ന് വി എസ് സുനില്കുമാര് പ്രസ്താവിച്ചു. ഒരാഴ്ചക്കുള്ളില് റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്ദേശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. തൃശ്ശൂര്ക്കാരന് എന്ന നിലയിലുള്ള വികാരമാണ് തന്റേതെന്നും സുനില്കുമാര് വ്യക്തമാക്കി.